Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറോഡിന് സംരക്ഷണഭിത്തി...

റോഡിന് സംരക്ഷണഭിത്തി നിർമിക്കണം

text_fields
bookmark_border
ഓയൂർ: വാളിയോട് തണ്ണേറ്റ് പാലത്തി​െൻറ സമീപത്ത് കൃഷി ആവശ്യങ്ങൾക്കായി നാട്ടുകാർ നിർമിച്ച റോഡിന് സംരക്ഷണഭിത്തി കെട്ടണമെന്ന ആവശ്യം ശക്തം. രണ്ട് കിലോമീറ്റർ ദൂരം വരുന്ന റോഡാണ് നാട്ടുകാർ നിർമിച്ചത്. റോഡ് നിർമിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ബന്ധപ്പെട്ട അധികൃതർ സംരക്ഷണഭിത്തി കെട്ടാൻ ഫണ്ട് അനുവദിച്ചിട്ടില്ല. ഇവിടെ കൃഷിയിടങ്ങളിലേക്ക് റോഡ് സൗകര്യം ഇല്ലാതിരുന്നതിനാൽ വിളകൾക്ക് മതിയായ വില ലഭിച്ചിരുന്നില്ല. റോഡ് സൗകര്യം വന്നതോടുകൂടി പ്രശ്നത്തിന് ഏറെക്കുറെ പരിഹാരമായെങ്കിലും റോഡി​െൻറ വശങ്ങൾ ഇടിയുന്നതിനാൽ ഭാരം കയറ്റിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നില്ല. എത്രയുംപെട്ടെന്ന് റോഡിന് സംരക്ഷണഭിത്തി കെട്ടാനുള്ള ഫണ്ട് അനുവദിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story