Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതപാൽ ബ്രാഞ്ച്...

തപാൽ ബ്രാഞ്ച് ഓഫിസുകളുടെ കമ്പ്യൂട്ടർവത്​കരണത്തിന് തുടക്കം

text_fields
bookmark_border
കൊല്ലം: തപാൽ വകുപ്പ് വിവര സാങ്കേതികവിദ്യ നവീകരണത്തി​െൻറ ഭാഗമായി മുഴുവൻ ബ്രാഞ്ച് ഓഫിസുകളും കമ്പ്യൂട്ടർവത്കരിച്ച് സേവന ഗുണമേന്മ ഉറപ്പുവരുത്തുന്ന 'ദർപ്പൺ' പദ്ധതിക്ക് തുടക്കമായി. കൊല്ലം പോസ്റ്റൽ ഡിവിഷനിലെ പദ്ധതിയുടെ ഉദ്ഘാടനം പോസ്റ്റൽ സൂപ്രണ്ട് എൽ. മോഹനൻ ആചാരി നിർവഹിച്ചു. ഡിവിഷനിലെ 20 ഓഫിസുകൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. അവശേഷിക്കുന്ന മുഴുവൻ ഓഫിസുകൾക്കും ഈ സാമ്പത്തികവർഷം തന്നെ ഉപകരണങ്ങൾ വിതരണം ചെയ്യും. കൊല്ലം ഹെഡ് പോസ്റ്റ് ഓഫിസിൽ നടന്ന ചടങ്ങിൽ പോസ്റ്റ് മാസ്റ്റർ പി.കെ. സജിലകുമാരി അധ്യക്ഷത വഹിച്ചു. സംഘടന നേതാക്കളായ മാത്യൂസ് മാത്യു, കെ. ഗോപാലകൃഷ്ണൻ നായർ (എൻ.എഫ്.പി.ഇ), എസ്. ബിജു, പ്രവീൺ (എഫ്.എൻ.പി.ഒ) എന്നിവർ സംസാരിച്ചു. അസി. സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫിസസ് എം. സലീന സ്വാഗതവും പോസ്റ്റൽ സർവിസസ് ഗ്രീ വിയൻസ് ഇൻസ്പെക്ടർ എസ്. ബിജു നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story