Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാർ...

കാർ അപകടപരമ്പരയുണ്ടാക്കി; ഏട്ടുപേർക്ക് പരിക്ക്

text_fields
bookmark_border
കരുനാഗപ്പള്ളി: അമിതവേഗത്തിൽ വന്ന കാർ നിയന്ത്രണംവിട്ട് സ്കൂട്ടറിലിടിച്ച് മറിഞ്ഞശേഷം ബൈക്ക് യാത്രക്കാരെയും നിർത്തിയിട്ടിരുന്ന ഒാേട്ടായും സമീപംനിന്ന ഒാേട്ടാ ഡ്രൈവറെയും ഇടിച്ചുതെറിപ്പിച്ചു. കാർ യാത്രക്കാർ അടക്കം ഏട്ടുപേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. അപകടസ്ഥലത്തിന് സമീപം നിന്നവർ കുതറി ഒാടിയതിനാൽ കൂടുതൽ അപായം ഒഴിവായി. ബുധനാഴ്ച ഉച്ചക്ക് 2.30ഒാടെ ദേശീയപാതയിൽ പുള്ളിമാൻ ജങ്ഷനിലായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരായ തൊടിയൂർ പുലിയൂർ വഞ്ചി തെക്ക് കൊപ്പാറതറ വടക്കതിൽ എച്ച്.ഡി.എഫ്.സി ബാങ്കിലെ കലക്ഷൻ ഏജൻറ് നിഖീഷ് (28), സഹോദരി നിഖില (18), ഓട്ടോ ഡ്രൈവർ ഇടക്കുളങ്ങര തോപ്പിൽ ലക്ഷംവീട് കോളനിയിൽ പ്രസന്നൻ (48) എന്നിവരെ ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിഖീഷ് അപകടനില തരണം ചെയ്തിട്ടില്ല. സ്കൂട്ടർ യാത്രികരായ തഴവ കുറ്റിപ്പുറം പക്ഷിതറയിൽ വീട്ടിൽ അൻസർ (34), ഭാര്യ രജീന (28), മകൻ അൽത്താഫ് (12), കാറിലുണ്ടായിരുന്ന ഡ്രൈവർ ഓച്ചിറ കുറ്റിയിൽ വീട്ടിൽ അൻവർ (25), ഓച്ചിറ ചാലിൽ വീട്ടിൽ അർജുൻ (18)എന്നിവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. നാല് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. കാർ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story