Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരള കാഷ്യു ബോർഡിന്...

കേരള കാഷ്യു ബോർഡിന് സർക്കാർ ഓഹരി വിഹിതമായി 24.5 കോടി രൂപ അനുവദിക്കും

text_fields
bookmark_border
കൊല്ലം: കശുവണ്ടി വ്യവസായമേഖലയുടെ പുനരുദ്ധാരണത്തിനും വ്യവസായത്തിൽ നിലനിൽക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുമായി സംസ്ഥാന സർക്കാർ രൂപവത്കരിച്ച കേരള കാഷ്യു ബോർഡിന് സർക്കാർ ഓഹരി വിഹിതമായ 24.5 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. ആകെ പ്രവർത്തനമൂലധനത്തി​െൻറ 49 ശതമാനമാണ് സർക്കാർ ഓഹരി വിഹിതമായി ബോർഡിന് നൽകുന്നത്. ഇതിൽ അഞ്ച് കോടി രൂപ ഉടനെയും ബാക്കി തുക രണ്ട് ഗഡുക്കളായും നൽകും. 50 കോടി രൂപയാണ് ആകെ ഓഹരിമൂലധനമായി കണക്കാക്കിയത്. ഓഹരിവിഹിതമായ 50 കോടി രൂപക്ക് പുറമെ 200 കോടി രൂപ വിവിധ ബാങ്കുകളിൽനിന്ന് വായ്പ എടുക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആറു ബാങ്കുകളാണ് ബോർഡിന് വായ്പ നൽകാനായി സന്നദ്ധത അറിയിച്ചത്. ബോർഡി​െൻറ പ്രവർത്തന സാധ്യതകൾ വിലയിരുത്തിയതി​െൻറ അടിസ്ഥാനത്തിലാണ് ആറ് ബാങ്കുകൾ 200 കോടി രൂപ നൽകുന്നത്. ഇതുപ്രകാരം ഇന്ത്യൻ ബാങ്ക് 100 കോടിയും സിൻഡിക്കേറ്റ് ബാങ്ക് 30 കോടിയും ഫെഡറൽ ബാങ്ക് 20 കോടിയും കേരള സഹകരണബാങ്ക് 15 കോടിയും ഇന്ത്യൻ ഓവർസീസ് ബാങ്ക് 15 കോടിയും കനറാ ബാങ്ക് 20 കോടിയും വായ്പയായി നൽകുന്നതിന് ബോർഡുമായുള്ള ചർച്ചയിൽ തീരുമാനമായി. ടാൻസാനിയ, മൊസാമ്പിക്, ഐവറികോസ്റ്റ് എന്നീ രാജ്യങ്ങളുമായി തോട്ടണ്ടി വാങ്ങുന്നതിനുള്ള പ്രാഥമിക ചർച്ചകൾ ഇതിനകം നടന്നുകഴിഞ്ഞു. മധ്യവർത്തികളെ ഒഴിവാക്കി കുറഞ്ഞ വിലയ്ക്ക് തോട്ടണ്ടി ശേഖരിക്കുന്നതിനാണ് ബോർഡ് ഉദ്ദേശിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന തോട്ടണ്ടി സ്വകാര്യ- സർക്കാർ ഫാക്ടറികൾക്ക് മധ്യവർത്തികളില്ലാതെ കുറഞ്ഞവിലയ്ക്ക് നൽകും. സ്വകാര്യ- സർക്കാർ മേഖലകളിലെ ഫാക്ടറികളിൽനിന്ന് ന്യായവില ഉറപ്പാക്കി കശുവണ്ടിപ്പരിപ്പ് വിപണനം നടത്തുന്നതിലും ബോർഡ് ഇടപെടും. പ്രവർത്തനമൂലധനവും ബാങ്ക് വായ്പയും ലഭ്യമാകുന്നതോടെ ബോർഡി​െൻറ പ്രവർത്തനം സുഗമമായി നടത്താൻ സാധിക്കുമെന്ന് കശുവണ്ടി വ്യവസായവകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story