Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജറൂസലം: ട്രംപ്​...

ജറൂസലം: ട്രംപ്​ വിധികർത്താവാകരുത്​ ^കടയ്​ക്കൽ അബ്​ദുൽ അസീസ്​ മൗലവി

text_fields
bookmark_border
ജറൂസലം: ട്രംപ് വിധികർത്താവാകരുത് -കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി തിരുവനന്തപുരം: ജറൂസലമിനെ ഇസ്രാേയലി​െൻറ തലസ്ഥാനമായി അംഗീകരിച്ച ട്രംപി​െൻറ പ്രഖ്യാപനം മുഴുവൻ അന്താരാഷ്ട്ര മര്യാദകളെയും ലംഘിക്കുന്നതാണെന്നും പശ്ചിമേഷ്യൻ സമാധാനശ്രമങ്ങളെ മുഴുവൻ തകിടം മറിക്കുന്നതാണെന്നും ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള സർക്കാർ ശ്രമം പുനഃപരിശോധിക്കണം. സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ശ്രമം ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് അൽഫാ അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ്, സംസ്ഥാന വൈസ് പ്രസിഡൻറ് എം.എ. സമദ്, ജില്ല ജനറൽ സെക്രട്ടറി കരമന മാഹീൻ, എം. അബ്ദുൽ സലാം, വണ്ടിപ്പുര സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു. ക്യാപ്ഷൻ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജില്ല നേതൃയോഗം കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story