Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലാംബര്‍ട്ട്...

ലാംബര്‍ട്ട് ഫ്രാന്‍സിസി‍െൻറ സ്വപ്നം യാഥാർഥ്യമാക്കാൻ സഹകരണ പ്രസ്ഥാനം

text_fields
bookmark_border
* വീടെന്ന സ്വപ്നവുമായി താല്‍ക്കാലിക ഷെഡില്‍ കഴിയവേയാണ് ഫ്രാന്‍സിസ് തീപിടിത്തത്തില്‍ മരിച്ചത് തിരുവനന്തപുരം: സ്വന്തമായൊരു വീടെന്ന സ്വപ്നവുമായി താല്‍ക്കാലിക ഷെഡില്‍ കഴിയവേ തീപിടിത്തത്തില്‍ ദാരുണാന്ത്യം സംഭവിച്ച ലാംബര്‍ട്ട് ഫ്രാന്‍സിസ് പെരേരയുടെ സ്വപ്നം നിറവേറ്റാന്‍ സഹകരണ പ്രസ്ഥാനം. കഴിഞ്ഞമാസം 24നാണ് താല്‍ക്കാലിക ഷെഡിന് തീപിടിച്ച് വലിയവേളി തൈവിളാകത്ത് ആറ്റുകാല്‍ ഹൗസില്‍ ലാംബര്‍ട്ട് മരിച്ചത്. ലാംബര്‍ട്ടി​െൻറ മക്കളായ പ്രിന്‍സിക്കും വിന്‍സിക്കും വീട് നിര്‍മാണത്തിന് വേണ്ട സഹായം ചെയ്യാമെന്ന് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് തൃശൂര്‍ ജില്ല ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റിവ് സൊസൈറ്റി വീട് നിര്‍മാണത്തിന് മുന്നോട്ട് വന്നത്. ലാംബര്‍ട്ടി​െൻറ കുടുംബത്തെ സാക്ഷിനിര്‍ത്തി മന്ത്രി പുതിയ വീടിന് തറക്കല്ലിട്ടു. ഹോം ഫോര്‍ ഹോംലെസ് പദ്ധതി പ്രകാരമാണ് ഇവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നത്. രണ്ട് കിടപ്പുമുറികളും ഹാളും വരാന്തയും അടുക്കളയും ഉള്‍പ്പെടുന്ന നവീന രീതിയിലുള്ള വീടാണ് ഇവര്‍ക്ക് നിര്‍മിച്ച് നല്‍കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story