Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമംഗലപുരം ഹെൽത്ത്​...

മംഗലപുരം ഹെൽത്ത്​ സെൻററിന്​ ​െഎ.എസ്​.ഒ അംഗീകാരം

text_fields
bookmark_border
കഴക്കൂട്ടം: മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് െഎ.എസ്.ഒ അംഗീകാരം. പുതിയ മന്ദിരം ഉദ്ഘാടനം ചെയ്ത് ഒരു വർഷക്കാലമായി ചികിത്സാ സൗകര്യം വർധിപ്പിച്ച് പ്രവർത്തിക്കവെയാണ് പുതിയ അംഗീകാരം ലഭിച്ചത്. ഒരുവർഷക്കാലമായുള്ള തീവ്രപരിശീലനത്തി​െൻറ ഫലമാണ് െഎ.എസ്.ഒ 9001-2015 ലഭിച്ചതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ ആദ്യത്തെയും സംസ്ഥാനത്തെ നാലാമത്തെതും െഎ.എസ്.ഒ അംഗീകാരം ലഭിച്ച ആശുപത്രിയാണ് മംഗലപുരം. ദേശീയപാതയോരത്തുനിന്ന് 200 മീറ്റർ അകലെയാണ് സർക്കാർ ആശുപത്രി. പാരിപ്പള്ളിക്കും പാങ്ങപ്പാറക്കും ഇടക്ക് ദേശീയപാതയോരത്തുനിന്ന് വളരെയകലെയല്ലാത്ത ഏക സർക്കാർ ആശുപത്രിയാണ് മംഗലപുരം പ്രൈമറി ഹെൽത്ത് സ​െൻറർ. മുന്നൂറോളം പേർ സ്ഥിരമായി ചികിത്സക്കെത്താറുള്ള ഇവിടം കമ്യൂണിറ്റി ഹെൽത്ത് സ​െൻറർ ആക്കണമെന്ന ആവശ്യം ശക്തമാണ്. കാപ്ഷൻ മംഗലപുരം പ്രാഥമികാരോഗ്യകേന്ദ്രം ആധാരമെഴുത്ത് അസോസിയേഷൻ ജില്ല സമ്മേളനം തിരുവനന്തപുരം: ആധാരമെഴുത്ത് അസോസിയേഷൻ 21ാമത് ജില്ല സമ്മേളനം 29, 30 തീയതികളിൽ നേമം നഗരസഭ ഹാളിൽ നടക്കും. 29ന് നടക്കുന്ന പ്രതിനിധിസമ്മേളനം ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് അനിൽ മേനോൻ അധ്യക്ഷതവഹിക്കും. 30ന് നടക്കുന്ന പൊതു സമ്മേളനം ദേവസ്വം സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഒ. രാജഗോപാൽ എം.എൽ.എ, എം. വിൻസ​െൻറ് എം.എൽ.എ എന്നിവർ പെങ്കടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story