Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനാളത്തെ പ്രഭാതം...

നാളത്തെ പ്രഭാതം എൻ.ഡി.എയുടേത് ^കുമ്മനം; അത്​ ദിവാസ്വപ്​നം മാത്രം ^പി.സി. ജോർജ്​

text_fields
bookmark_border
നാളത്തെ പ്രഭാതം എൻ.ഡി.എയുടേത് -കുമ്മനം; അത് ദിവാസ്വപ്നം മാത്രം -പി.സി. ജോർജ് തിരുവനന്തപുരം: ഇന്നത്തെ രാത്രി എൽ.ഡി.എഫിനുള്ളതാണെങ്കിൽ നാളത്തെ പ്രഭാതം എൻ.ഡി.എക്കുള്ളതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. എന്നാൽ, അത് ബി.ജെ.പിയുടെ ദിവാസ്വപ്നം മാത്രമാണെന്ന് പി.സി. ജോർജി​െൻറ മറുപടിയും. വി.ജെ.ടി ഹാളിൽ നടന്ന ജെ.എസ്.എസ് രാജൻ ബാബു വിഭാഗം സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായുള്ള പൊതുസമ്മേളന വേദിയിലാണ് സ്വപ്നവും മറുപടിയും ഏറ്റുമുട്ടിയത്. പൊതുസമ്മേളന ഉദ്ഘാടകനായിരുന്ന കുമ്മനം ഇടത്, വലത് മുന്നണികളെ രൂക്ഷമായി വിമർശിച്ചു. സമകാലിക രാഷ്ട്രീയത്തിൽ പ്രസക്തമായ മുന്നണി എൻ.ഡി.എയാണെന്നു വിലയിരുത്തിയ കുമ്മനം ഇരു മുന്നണികളുടെയും പ്രസക്തി നഷ്ടമായതായും ഇവരുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പോരാടാൻ എൻ.ഡി.എക്ക് മാത്രമേ സാധ്യമാകുകയുള്ളൂവെന്നും പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തിന് ശേഷം കുമ്മനം വേദി വിട്ടു. പിന്നാലെ സംസാരിക്കാനെത്തിയ പി.സി ജോർജ് കാർഷിക പ്രശ്നങ്ങളെക്കുറിച്ച് കുമ്മനം പറഞ്ഞ കാര്യങ്ങളോട് യോജിച്ചെങ്കിലും നാളത്തെ പ്രഭാതം എൻ.ഡി.എക്കുള്ളതാണെന്ന സ്വപ്നം കേരളത്തിൽ നടക്കാൻപോകുന്നില്ലെന്ന് വെട്ടിത്തുറന്ന് പറയുകയും ചെയ്തു. സാമൂഹിക സമത്വവും സ്ത്രീ ശാക്തീകരണവും മുദ്രാവാക്യമായി ഉയർത്തിയ രാജൻ ബാബു സവർണ ഹിന്ദു മേധാവിത്തമുള്ള ബി.ജെ.പിയിൽനിന്നുകൊണ്ട് എങ്ങനെ ജനാധിപത്യം നടപ്പിലാക്കുമെന്നു പി.സി. ജോർജ് ചോദിച്ചു. ബി.ജെ.പി ജില്ല പ്രസിഡൻറ് എസ്. സുരേഷ് വേദിയിൽ ഇരിക്കവെയാണ് ജോർജ് ബി.ജെ.പിയെ കടന്നാക്രമിച്ചത്. ബി.ജെ.പിയുമായുള്ള രാജൻ ബാബുവി​െൻറ കൂട്ട് ശരിയല്ല. ന്യൂനപക്ഷ സംരക്ഷണം പ്രധാന അജണ്ടയായി പരസ്യമായി പ്രഖ്യാപിക്കാൻ ബി.ജെ.പി തയാറുണ്ടോയെന്നും പി.സി ചോദിച്ചു. ജെ.എസ്.എസ് ജനറൽ സെക്രട്ടറി രാജൻബാബു അധ്യക്ഷത വഹിച്ചു. ശിവബോധാനന്ദ സ്വാമികൾ, പി.സി. ജയൻ, കെ.കെ. പൊന്നപ്പൻ, ആർ. പൊന്നപ്പൻ, രാമപുരം കൃഷ്ണൻകുട്ടി, മലയിൻകീഴ് നന്ദകുമാർ, സുനിത കെ.വിനോദ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story