Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനഗരത്തിൽ പ്ലാസ്​റ്റിക് ...

നഗരത്തിൽ പ്ലാസ്​റ്റിക് പരിശോധന ശക്​തമാക്കും

text_fields
bookmark_border
തിരുവനന്തപുരം: പ്ലാസ്റ്റിക് നിയന്ത്രണത്തി​െൻറ ഭാഗമായി കോർപറേഷ‍​െൻറ നേതൃത്വത്തിലുള്ള റെയ്ഡുകൾ ശക്തിപ്പെടുത്താൻ മേയർ വി.കെ. പ്രശാന്തി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. പ്ലാസ്റ്റിക് കാരിബാഗുകളും നോൺ വോവൺ വോളിെപ്രാപ്പലീൻ കാരിബാഗുകളുടെയും വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ റെയ്ഡ് നടത്താൻ ജില്ല ഭരണകൂടത്തി​െൻറയും പൊലീസി​െൻറയും എല്ലാസഹായവും ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവർ യോഗത്തിൽ ഉറപ്പുനൽകി. ഹരിതചട്ടം നടപ്പാക്കുന്നതി​െൻറ ഭാഗമായി ജനുവരി 10നകം കല്യാണമണ്ഡപങ്ങളിൽ ഹരിതനിർദേശങ്ങൾ അടങ്ങിയ ബോർഡുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കും. കല്യാണമണ്ഡപങ്ങളിൽ ഹരിതചട്ടം നടപ്പാക്കാൻ നഗരസഭ അറിയിപ്പ് നൽകിയിരുന്നു. കോർപറേഷനോട് ചേർന്ന് നിൽക്കുന്ന സമീപ ഗ്രാമപ്രദേശങ്ങളിൽനിന്ന് നിരോധിത പ്ലാസ്റ്റിക് കാരിബാഗുകൾ നഗരപരിധിക്കുള്ളിൽ വിൽപനക്കെത്തുന്നത് നഗരസഭയുടെ ശ്രദ്ധയിൽപെട്ടതി​െൻറ അടിസ്ഥാനത്തിൽ ഇവ പിടിച്ചെടുത്ത് വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. പ്ലാസ്റ്റിക് നിരോധനത്തിനുശേഷം നഗരത്തിൽ വലിച്ചെറിയുന്ന മാലിന്യത്തി​െൻറ അളവിൽ വളരെ കുറവുണ്ടായിട്ടുണ്ട്. മാലിന്യം വലിച്ചെറിയുന്നത് തടയാൻ നഗരപരിധിയിലെ വാർഡുകളിൽ രാത്രികാല കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കാവൽ നിൽക്കുന്ന ജീവനക്കാർക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കാനും യോഗത്തിൽ തീരുമാനമായി. ഇറച്ചി മാലിന്യം സംസ്കരിക്കാൻ റ​െൻററിങ് പ്ലാൻറ് സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം വിട്ടുനൽകാനുള്ള നടപടി ത്വരിതപ്പെടുത്താൻ തീരുമാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story