Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനേമം ബ്ലോക്ക്...

നേമം ബ്ലോക്ക് പഞ്ചായത്ത്; അവിശ്വാസ പ്രമേയം അഞ്ചിന് ചർച്ചെക്കെടുക്കും

text_fields
bookmark_border
മലയിൻകീഴ്: ഇടതു ഭരണത്തിനെതിരെ നേമം ബ്ലോക്ക് പഞ്ചായത്തിൽ പ്രതിപക്ഷമായ കോൺഗ്രസ് നൽകിയ അവിശ്വാസ പ്രമേയം ജനുവരി അഞ്ചിന് ചർച്ചെക്കെടുക്കും. സ്വജനപക്ഷപാതം, ഭരണ പരാജയം എന്നിവ ആരോപിച്ച് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് എന്നിവർക്കെതിരെ ഇക്കഴിഞ്ഞ 20ന് ജില്ല പഞ്ചായത്ത് സെക്രട്ടറിക്ക് കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. 16 അംഗ ബ്ലോക്ക് പഞ്ചായത്തിൽ ഇടതുമുന്നണി, കോൺഗ്രസ് കക്ഷികൾക്ക് ഏഴ് അംഗങ്ങൾ വീതമാണുള്ളത്. ബി.ജെ.പിക്ക് രണ്ട് അംഗങ്ങളാണുള്ളത്. നിലവിൽ ഇടതുമുന്നണിയാണ് ഭരണം കൈയാളുന്നത്. കോൺഗ്രസ് ഭരണത്തിനെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ കോൺഗ്രസിലെ ഒരു വനിത അംഗം വിട്ടുനിന്നതാണ് പ്രസിഡൻറ് സ്ഥാനവും വൈസ് പ്രസിഡൻറ് സ്ഥാനവും ഇടതുമുന്നണിക്ക് കിട്ടാനിടയായത്. പ്രസിഡൻറ് എൽ. ശകുന്തളകുമാരിക്കെതിരെ കോൺഗ്രസ് അംഗം മായാരാജേന്ദ്രനും വൈസ് പ്രസിഡൻറ് വിളപ്പിൽ രാധാകൃഷ്ണനെതിരെ എസ്. വീരേന്ദ്രകുമാറുമാണ് അവിശ്വാസത്തിന് കത്ത് നൽകിയിരിക്കുന്നത്. കോൺഗ്രസിലെ ഏഴ് അംഗങ്ങളും ബി.ജെ.പിയുടെ രണ്ട് അംഗങ്ങളും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കാൻ സാധ‍്യതയില്ല. കോൺഗ്രസിലെ ഒരു വനിതാ അംഗം ഇപ്പോഴും അവിശ്വാസ പ്രമേയത്തിന് എതിരാണെന്നറിയുന്നു. കഴിഞ്ഞ കോൺഗ്രസ് ഭരണസമിതി അട്ടിമറിച്ചതിന് ഈ അംഗത്തെ കോൺഗ്രസിൽനിന്ന് പുറത്താക്കിയിരുന്നു. അവരെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ജില്ല നേതൃത്വം തെരഞ്ഞെടുപ്പ് കമീഷനിൽ പരാതിയും നൽകിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story