Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുടവട്ടൂരിൽ...

കുടവട്ടൂരിൽ പാരിസ്ഥിതിക പ്രശ്നമുള്ള ക്വാറിയിൽ ഖനനത്തിന് നീക്കം

text_fields
bookmark_border
വെളിയം: കുടവട്ടൂരിലെ പാരിസ്ഥിതിക പ്രശ്നമുള്ള ക്വാറിയിൽ ഖനനത്തിന് നീക്കം. ഇവിടെ 160ഓളം ക്വാറികളാണുള്ളത്. മിക്കതും പാരിസ്ഥിതിക പ്രശ്നമുള്ളവയായതിനാൽ കലക്ടർ ഇടപെട്ട് ഖനനം നിർത്തിവെക്കുകയായിരുന്നു. എന്നാൽ, വീണ്ടും ഖനനം നടത്താനുള്ള തീരുമാനത്തിലാണ് ക്വാറിമാഫിയകൾ. 30 അടി താഴ്ചയിൽ മാത്രമേ ഖനനം നടത്താൻ പാടുള്ളൂവെന്ന നിയമംപോലും പാലിക്കപ്പെടുന്നില്ല. 450 അടി താഴ്ചയിൽ ഖനനം നടത്തിയതിനാൽ സമീപത്തെ കിണറുകളിലെ വെള്ളം വറ്റുകയും വീടുകൾക്ക് വിള്ളൽ ഉണ്ടാവുകയും ചെയ്തു. നെടുമൺകാവിലെ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ നടന്ന പരിശോധനയിൽ കുടവട്ടൂരിലെ മിക്ക പേർക്കും കാൻസർ പോലുള്ള രോഗങ്ങൾ പിടിെപട്ടിട്ടുണ്ടെന്ന് തെളിഞ്ഞിരുന്നു. ക്വാറികളിൽനിന്ന് പാറയുമായി 1000 ടിപ്പർ ലോറികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സർവിസ് നടത്തിയിരുന്നത്. ടിപ്പറുകളുടെ സഞ്ചാരംമൂലം പൊടിശല്യം വർധിക്കുകയും റോഡുകൾ തകരുകയും ചെയ്തിരുന്നു. ഖനനം ആരംഭിച്ചാൽ പരിസ്ഥിതി ഏകോപന സമിതിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സമരപരിപാടികൾ നടത്താനുള്ള തീരുമാനത്തിലാണ്. നിലവിൽ ക്വാറികൾ ആഴത്തിൽ ഖനനം നടത്തി വെള്ളക്കെട്ടായിരിക്കുകയാണ്. ഈ വെള്ളം മോട്ടോർ ഉപയോഗിച്ച് സമീപത്തെ റോഡിലേക്കാണ് ഒഴുക്കിവിടുന്നത്. തുടർന്ന് വീണ്ടും ഖനനം നടത്തുകവഴി സമീപത്തെ വീടുകളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാണ്. പ്രശ്നമുള്ള ക്വാറികളിൽ ഖനനം നടത്താൻ എല്ലാ പാർട്ടികളും ഒരേ നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ, പാരിസ്ഥിതിക പ്രശ്നമില്ലാത്ത ക്വാറികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അധികൃതർ ഇവിടെ പാറഖനനം നടത്താൻ തീരുമാനം എടുക്കാത്തത് പ്രദേശത്തെ തൊഴിലാളികൾക്ക് ജോലിയില്ലാത്ത അവസ്ഥക്കും കാരണമാക്കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story