Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇത്തവണയും കടൽ കാണൽ...

ഇത്തവണയും കടൽ കാണൽ ചടങ്ങ് മുടക്കിയില്ല

text_fields
bookmark_border
ഇരവിപുരം: ശക്തമായ കടൽകയറ്റത്തിനിടയിലും വർഷങ്ങളായി തുടർന്നുവരുന്ന കടൽ കാണൽ ചടങ്ങ് മുടക്കാൻ അവർ തയാറായില്ല. കടൽ കാണാനിറങ്ങിയ കുടുംബം ഉൾക്കടലിലേക്ക് പോകാതെ കപ്പൽ കണ്ട് മടങ്ങി. ക്രിസ്മസ് ദിനത്തിൽ കുടുംബാംഗങ്ങളെ തങ്ങൾ മത്സ്യബന്ധനത്തിന് പോകുന്ന വള്ളത്തിൽ കയറ്റിക്കൊണ്ടുപോയി കടൽ കാണിക്കുക വർഷങ്ങളായി തീരദേശത്ത് ഒരു ചടങ്ങായി നടന്നുവരികയാണ്. എന്നാൽ, ഇത്തവണ ഓഖി ചുഴലിക്കാറ്റ് ദുരന്തവും കടൽക്ഷോഭവും മൂലം പല കുടുംബങ്ങളും ഒരുചടങ്ങിന് മാത്രമായാണ് കടലിൽ പോയത്. അധികൃതരുടെ കർശന നിർദേശങ്ങളും വിലക്കും ഉള്ളതിനാൽ പല കുടുംബങ്ങളും കടലിൽ പോകുന്നത് പുതുവത്സരദിനത്തിലേക്ക് മാറ്റി. താന്നിയിൽനിന്ന് കടൽ കാണാൻ പോയ കുടുംബം പോർട്ടിനടുത്ത് കടലിൽ നങ്കൂരമിട്ടിരുന്ന കപ്പലും കണ്ട് തിരികെ പോകുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story