Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൂനാമി ദുരന്ത...

സൂനാമി ദുരന്ത വാർഷികാചരണം; ഉറ്റവർക്കായി പ്രാർഥിച്ചു

text_fields
bookmark_border
കരുനാഗപ്പള്ളി: കടലി​െൻറ സംഹാരതാണ്ഡവത്തിൽ ഉറ്റവരെയും ജീവനോപാധികളും നഷ്ടമായതി​െൻറ നടുക്കുന്ന ഓർമകൾ പങ്കുെവച്ച് ആലപ്പാട് തീരം സൂനാമി ദുരന്തവാർഷികം ആചരിച്ചു. സൂനാമി ദുരന്തത്തിൽ മരിച്ചവരെ കൂട്ടത്തോടെ സംസ്കരിച്ച സ്ഥലത്ത് സ്ഥിതിചെയ്യുന്ന സൂനാമി സ്മൃതിമണ്ഡപത്തിൽ രാവിലെ പുഷ്പാർചന നടന്നു. തുടർന്ന് ചേർന്ന അനുസ്മരണ സമ്മേളനം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൂനാമി ടൗൺഷിപ്പുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് സ്പെഷൽ പാക്കേജ് നടപ്പാക്കാൻ പരിശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. സെലീന അധ്യക്ഷത വഹിച്ചു. കലക്ടർ ഡോ. എസ്. കാർത്തികേയൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷെർളി ശ്രീകുമാർ, ജില്ല പഞ്ചായത്ത് അംഗം സി. രാധാമണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.ബി. സഞ്ജീവ്, തഹസിൽദാർ ശശികല, ബി.ഡി.ഒ അജയകുമാർ, ജി. രാജദാസ്, പഞ്ചായത്ത് സെക്രട്ടറി ദിലീപ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു. വിവിധ സംഘടകളുടെ നേതൃത്വത്തിലും അനുസ്മരണ ചടങ്ങ് നടന്നു. ധീവരസഭയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡൻറ് കെ.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഴീക്കൽ ഗവ. ഹൈസ്കൂൾ വിദ്യാർഥികൾ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തീരദേശ പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ടൗൺ ക്ലബിൽ നടന്ന അനുസ്മരണം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story