Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരേവതിയുടെ വീട് വനിത...

രേവതിയുടെ വീട് വനിത കമീഷന്‍ അംഗം സന്ദര്‍ശിച്ചു

text_fields
bookmark_border
പത്തനാപുരം: ഭര്‍ത്തൃവീട്ടില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വനിത കമീഷന്‍ അംഗം വീട് സന്ദർശിച്ചു. ദുരൂഹ സാഹചര്യത്തില്‍ മരിച്ച പുന്നല ഇഞ്ചൂര്‍ തെക്കേക്കര അജി വിലാസത്തില്‍ രേവതി(28)യുടെ വീടാണ് സംസ്ഥാന വനിത കമീഷന്‍ അംഗം ഷാഹിദാ കമാല്‍ സന്ദര്‍ശിച്ചത്. അയല്‍വാസികളില്‍നിന്നും വിവരങ്ങള്‍ കേട്ടറിഞ്ഞ കമീഷന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി. കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കും. കൊലപാതകമല്ല മറിച്ച് ആത്മഹത്യയാണങ്കില്‍ പോലും പ്രേരണകുറ്റം നിലനില്‍ക്കുന്നുെണ്ടന്നും സ്ത്രീധന നിരോധന നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്നും അവർ വ്യക്തമാക്കി. പൊലീസി​െൻറ പ്രാഥമിക റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഭർതൃമാതാവ് ശാന്തക്കെതിരെ വനിത കമീഷന്‍ സ്വമേധയ കേസെടുക്കുമെന്നും ഷാഹിദാ കമാല്‍ പറഞ്ഞു. സ്ത്രീധനത്തി​െൻറ പേരില്‍ ഭർതൃവീട്ടില്‍ രേവതിക്കുണ്ടായ പീഡനങ്ങള്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അയല്‍വാസികള്‍ ഓരോരുത്തരും വനിത കമീഷനോട് പറഞ്ഞത്.
Show Full Article
TAGS:LOCAL NEWS 
Next Story