Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേന്ദ്രസംഘത്തിന്​...

കേന്ദ്രസംഘത്തിന്​ മുന്നിൽ ആവലാതികളുമായി തീരം

text_fields
bookmark_border
പൂന്തുറ: ഓഖി ദുരന്തം വിലയിരുത്താൻ സംസ്ഥാനെത്തത്തിയ കേന്ദ്ര സംഘത്തിന് മുന്നിൽ ആവലാതികളുമായി തീരം. കേന്ദ്ര ആഭ്യന്തരവകുപ്പ് അഡീഷനൽ സെക്രട്ടറി ബിപിന്‍ മല്ലിക്കി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ 11ഒാടെ പൂന്തുറയിലെത്തിയത്. മൂന്നു മണിക്കൂറോളം ഇവിടെ ചെലവഴിച്ചു. സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും അനുഗമിച്ചു. പൂന്തൂറ പള്ളിയിലെത്തി ഇടവക ഭാരവാഹികളുമായി സംസാരിച്ച ഇവർ മരിച്ചവരുടെ വീടുകളിലും സന്ദര്‍ശനം നടത്തി. തീരപ്രദേശങ്ങളിലുണ്ടായ നാശനഷ്ടങ്ങള്‍ കണ്ടു വിലയിരുത്തിയ സംഘം ഉച്ചയോടെയാണ് മടങ്ങിയത്. മല്ലിക്കിനെ കൂടാതെ ഡോ. സഞ്ജയ് പാണ്ഡേയും കേന്ദ്രസംഘത്തില്‍ ഉണ്ടായിരുന്നു. വരുംദിവസങ്ങളില്‍ സംഘം മൂന്നായി തിരിഞ്ഞ് തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. കാണാതായവരുടെയും മരിച്ചവരുടെയും വിശദമായ കണക്കുകൾ പൂന്തൂറ പള്ളി വികാരി ജസ്റ്റിന്‍ ജൂഡി​െൻറ നേതൃത്വത്തില്‍ കൈമാറി. കലക്ടര്‍ കെ. വാസുകി. സബ് കലക്ടര്‍ ദിവ്യ. എസ്. അയ്യര്‍, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, പള്ളി വികാരി ജസ്റ്റിന്‍ ജൂഡിന്‍ എന്നിവരാണ് സംഘത്തിനൊപ്പം തീരപ്രദേശത്തും കാണാതായവരുടെയും മരിച്ചവരുടെയും വീടുകള്‍ സന്ദര്‍ശിച്ചത്. പൂന്തുറയിലെ ഒൗട്ട് ബോര്‍ഡ് എൻജിനുകൾ ഘടിപ്പിച്ച 30 ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. ഇതുമാത്രം ഒരു കോടി തൊണ്ണൂറ്റിനാല് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാകുന്നതായി ഇവടവക വികാരി ഫാദര്‍ ജസ്റ്റിന്‍ ജൂഡി​െൻറ നേതൃത്വത്തില്‍ നല്‍കിയ നിവേദനത്തില്‍ പറയുന്നു. ഫിഷിങ് ഹാര്‍ബര്‍ ഇല്ലാത്ത പൂന്തൂറ തീരത്ത് ഓഖി ദിനത്തില്‍ 500 വള്ളങ്ങള്‍ക്ക് ഉണ്ടായ നാശനഷ്ടങ്ങള്‍ ഇതില്‍ കണക്കാക്കിയിട്ടില്ല. പൂന്തുറയില്‍ മാത്രം ദുരന്തത്തില്‍പെട്ട ഏഴുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്രസംഘം പൂന്തുറ ഇടവകക്കാരുമായി ചര്‍ച്ച നടത്തുന്നു
Show Full Article
TAGS:LOCAL NEWS 
Next Story