Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയാത്രക്കാരുടെ...

യാത്രക്കാരുടെ പ്രശ്​നങ്ങളറിഞ്ഞ്​ മെമുവിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ യാത്ര

text_fields
bookmark_border
കൊല്ലം: പാസഞ്ചർ, മെമു െട്രയിനുകളിലെ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ നേരിൽ മനസ്സിലാക്കുന്നതിനും അവരുടെ പരാതികളും നിവേദനങ്ങളും സ്വീകരിക്കുന്നതിനും മെമു െട്രയിനിൽ കൊടിക്കുന്നിൽ സുരേഷ് എം.പി കൊല്ലത്തുനിന്ന് ചങ്ങനാശ്ശേരി വരെ യാത്രചെയ്തു. മെമുവി​െൻറ എല്ലാ കമ്പാർട്ട്മ​െൻറുകളിലും നേരിട്ടുചെന്ന് യാത്രക്കാരുടെ വിഷമതകൾ എം.പി ചോദിച്ചറിഞ്ഞു. തിരുവനന്തപുരം ഡിവിഷനിലെ ഉദ്യോഗസ്ഥർ ദിവസേന കാണിക്കുന്ന അവഗണനയും പീഡനങ്ങളും യാത്രക്കാർ ഒന്നൊന്നായി വിശദീകരിച്ചു. രാവിലെ കൊല്ലത്തുനിന്ന് പുറപ്പെടുന്ന മെമുവും തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന പരശുറാം എക്സ്പ്രസുമാണ് ഓഫിസ് സമയങ്ങളിൽ ജോലിക്കായി പോകുന്ന സർക്കാർ ജീവനക്കാർ പ്രധാനമായും ആശ്രയിക്കുന്നത്. ഇവ രണ്ടും രാവിലെ മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്. പരശുറാം എക്സ്പ്രസിനെ കയറ്റിവിടുന്നതിനുവേണ്ടി മെമു താമസിപ്പിക്കുകയും മെമുവിനെ കയറ്റിവിടുന്നതിനുവേണ്ടി പാസഞ്ചർ െട്രയിനിനെ വൈകിപ്പിക്കുകയും ചെയ്യുന്ന തന്ത്രമാണ് റെയിൽവേ ഉദ്യോഗസ്ഥർ പലപ്പോഴും സ്വീകരിക്കുന്നത്. പരശുറാം എക്സ്പ്രസ് െട്രയിനിൽ ജനറൽ കമ്പാർട്ട്മ​െൻറുകളുടെ എണ്ണം കൂട്ടണം, കൊല്ലം- എറണാകുളം മെമുവിലെ കോച്ചുകളുടെ എണ്ണം എട്ടിൽനിന്ന് 12 ആക്കണം, മെമു െട്രയിൻ എല്ലാ ശനിയാഴ്ചകളിലും തിങ്കളാഴ്ചകളിലും സർവിസ് നടത്തണം, ട്രെയിനുകളുടെ ൈവകൽ, സമയ പുനഃക്രമീകരണം തുടങ്ങിയ ആവശ്യങ്ങൾ യാത്രക്കാർ എം.പിയെ അറിയിച്ചു. വിവിധ സ്റ്റേഷനുകളിൽ എം.പിക്ക് സ്വീകരണം നൽകി. ലഭിച്ച നിവേദനങ്ങൾ എല്ലാം കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് എം.പി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story