Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംസ്​ഥാന സർക്കാറിെൻറ...

സംസ്​ഥാന സർക്കാറിെൻറ തീരുമാനം തിരുത്തണം -

text_fields
bookmark_border
നെടുമങ്ങാട്: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കുന്ന ഏപ്രിൽ ഒന്നുമുതൽ അവസാനിക്കുന്ന മാർച്ച് 31 വരെയുള്ള തീയതികളിൽ ഓരോമാസവും െചലവഴിക്കേണ്ട തുകയെക്കുറിച്ച് വ്യക്തമായ ഉത്തരവ് പ്രസിദ്ധീകരിച്ചതിനുശേഷം ആതുക നൽകുന്നതിൽ കേരള സർക്കാർ വൻ വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്ന് ജില്ല പഞ്ചായത്ത് അംഗം ആനാട് ജയൻ ആരോപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക വിനിയോഗം കർശനമാക്കി സംസ്ഥാന സർക്കാറും പ്ലാനിങ് ബോർഡും വ്യക്തമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആ ഉത്തരവ് പ്രകാരം കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ 2017 ഡിസംബർ 31നകം ഏഴുപത് ശതമാനം തുക െചലവഴിച്ചിരിക്കണം. കോടിക്കണക്കിന് രൂപയുടെ പദ്ധതിപ്രവർത്തനം നടത്തിയശേഷം അതി​െൻറ പണം മാറുന്നതിന് വേണ്ടി ഇംപ്ലിമ​െൻറ് ഓഫിസർമാർ നൽകിയ ധനവിനിയോഗ സർട്ടിഫിക്കറ്റും ഡി.ഡിയും മാറാതെ ട്രഷറികളിൽ കെട്ടിക്കിടക്കുകയാണ്. കരാറുകാർ നിർമാണ പ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്നും ആനാട് ജയൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story