Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാത്തിരിപ്പ്, പ്രതീക്ഷ ...

കാത്തിരിപ്പ്, പ്രതീക്ഷ കൈവിടാതെ...

text_fields
bookmark_border
പൂവാറിൽ ദുരന്തത്തിൽപ്പെട്ട് കാണാതായ ആറുപേരെയും കാത്ത് അവരുടെ ഉറ്റവരും ഉടയവരും കാത്തിരിക്കുകയാണ്. ഇതിൽ പുഷ്പരാജ​െൻറ ആറു മക്കൾ അടങ്ങുന്ന കുടുംബം വീട്ടിൽ ഓരോദിനവും പ്രാർഥനയിലാണ്. സ്വന്തമായി ഒരു വീടെന്ന സ്വപ്നം അടുത്ത ക്രിസ്മസിനെങ്കിലും നിറവേറ്റാമെന്ന പ്രതീക്ഷയിൽ കടലിൽ പോകവേയാണ് ദുരന്തം വേട്ടയാടിയത്. വീടി​െൻറ പണി പൂർത്തിയാക്കാനാണ് കടലമ്മയുടെ കനിവ് തേടി തങ്കപ്പൻ പോയത്. തങ്കപ്പനോടൊപ്പം അപകടത്തിൽപ്പെട്ട മറ്റു ആറുപേരും രക്ഷപ്പെട്ടിരുന്നു. ശക്തമായ തിരകളിൽ പിടിച്ചുനിൽക്കാൻ കഴിയാതെ അദ്ദേഹം താഴ്ന്നുപോയതായി രക്ഷപ്പെട്ടു വന്നവർ പറഞ്ഞിരുന്നു. എന്നാലും അദ്ദേഹത്തി​െൻറ കുടുംബവും പ്രാർഥനയിലാണ്. കടലമ്മയുടെ കനിവ് കാത്ത് ഒരമ്മ കടലിൽ പോയ ഭർത്താവി​െൻറയും മരുമക​െൻറയും തിരിച്ചുവരവും കാത്ത് നിറകണ്ണുകളുമായി പുല്ലുവിളയിൽ ഒരമ്മയിരിപ്പുണ്ട്. ഒപ്പം മക​െൻറ ഭാര്യയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളും. പുല്ലുവിള കിണറ്റടിവിളാകം വീട്ടിൽ സിറിൽ, മരുമകൻ ജേക്കബ് മുത്തുപിള്ള എന്നിവരുടെ വരവിനായി കുടുംബം നിറകണ്ണുകളുമായി കാത്തിരിക്കുകയാണ്. മുത്തുപിള്ളയുടെ മക്കളായ നാലുവയസ്സുകാരി മാനസയുടെയും രണ്ടു വയസ്സുകാരൻ മിഥി​െൻറയും അച്ഛനെ അന്വേഷിച്ചുള്ള നിലക്കാത്ത കരച്ചിലാണ് ബന്ധുക്കളെയും പരിസരവാസികളെയും കൂടുതൽ കണ്ണീരിലാഴ്ത്തുന്നത്. ക്രിസ്മസിന് നക്ഷത്രം വാങ്ങാം എന്നുപറഞ്ഞ് മകൾക്ക് വാക്കുകൊടുത്താണ് മുത്തുപ്പിള്ള പോയത്. കടലിൽ കാണാതായവർക്കായി പുല്ലുവിള ഫെറോന ദേവാലയത്തിൽ നടക്കുന്ന പ്രാർഥനകളിൽ എങ്ങും കൂട്ടക്കരച്ചിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story