Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാരിപ്പള്ളി മെഡിക്കൽ...

പാരിപ്പള്ളി മെഡിക്കൽ കോളജ്: വകുപ്പ് മന്ത്രിയുടെ പ്രസ്​താവന വസ്​തുതാവിരുദ്ധം ^എം.പി

text_fields
bookmark_border
പാരിപ്പള്ളി മെഡിക്കൽ കോളജ്: വകുപ്പ് മന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം -എം.പി കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളജ് സംബന്ധിച്ച് വകുപ്പ് മന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി. വസ്തുതകൾ വിലയിരുത്തി നടപടി സ്വീകരിക്കാതെ ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾ വിളിച്ചുപറഞ്ഞ് മന്ത്രി നടത്തുന്ന പ്രസ്താവനകൾ കുരുടൻ ആനയെ കണ്ടതുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഒക്േടാബർ 25ലെ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗമാണ് 2018--19, 2019-20 വർഷങ്ങളിലെ ഒന്നാം വർഷ എം.ബി.ബി.എസ് പ്രവേശനം തടഞ്ഞ് തീരുമാനമെടുത്തത്. തീരുമാനം കേന്ദ്രസർക്കാറിനെ അറിയിക്കുകയാണ് മെഡിക്കൽ കൗൺസിൽ ചെയ്യുന്നത്. തീരുമാനം പുനഃപരിശോധിക്കണമെങ്കിൽ കേന്ദ്ര സർക്കാറോ സൂപ്രീംകോടതി മേൽനോട്ട സമിതിയോ കോടതിയോ നിർദേശിക്കണം. മെഡിക്കൽ കൗൺസിൽ ഭാരവാഹികൾക്കോ ഉദ്യോഗസ്ഥർക്കോ കോളജിന് അനുകൂലമായ തീരുമാനം കൈക്കൊള്ളും എന്ന് ഉറപ്പ് നൽകാൻ നിയമപരമായി അധികാരമില്ല. നിലവിലെ തടസ്സം നീക്കണമെങ്കിൽ കേന്ദ്ര സർക്കാറി​െൻറയോ മേൽനോട്ട കമ്മിറ്റിയുടെയോ കോടതിയുടെയോ നിർദേശം ഉണ്ടാകണം. അതിനുവേണ്ടുന്ന നടപടി സ്വീകരിക്കാനുള്ള ഇച്ഛാശക്തി സംസ്ഥാന സർക്കാറിനുണ്ടാകണമെന്നും എൻ.കെ. േപ്രമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story