Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാഷ്യൂ ബോർഡി​െൻറ...

കാഷ്യൂ ബോർഡി​െൻറ പ്രവർത്തനങ്ങൾ 80 ശതമാനം പൂർത്തിയായി -^മന്ത്രി

text_fields
bookmark_border
കാഷ്യൂ ബോർഡി​െൻറ പ്രവർത്തനങ്ങൾ 80 ശതമാനം പൂർത്തിയായി --മന്ത്രി കൊല്ലം: കാഷ്യൂ ബോർഡി​െൻറ പ്രവർത്തനങ്ങൾ 80 ശതമാനം പൂർത്തിയായെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ജനുവരിയോടെ ഐവറി കോസ്റ്റിൽനിന്ന് നേരിട്ട് തോട്ടണ്ടി വാങ്ങും. ഇതിന് കാഷ്യൂ ബോർഡിന് വിവിധ ബാങ്കുകൾ 200 കോടി രൂപ വായ്‌പ അനുവദിക്കും. തോട്ടണ്ടിയുടെ വില കിട മത്സരത്തിലൂടെ വൻ തോതിൽ ഉയർന്നതാണ് കശുവണ്ടി മേഖല നേരിടുന്ന പ്രതിസന്ധി. വില 80 ശതമാനത്തോളം ഉയർന്നപ്പോഴും പരിപ്പി​െൻറ വില 40 ശതമാനം മാത്രമേ വർധിച്ചുള്ളൂ. 6000 തൊഴിലാളികളുള്ള വി.എൽ.സി മാനേജ്മ​െൻറ് കശുവണ്ടി ഫാക്‌ടറികൾ അടച്ചിടുന്നത് സർക്കാർ അംഗീകരിക്കില്ല. തോട്ടണ്ടിയുടെ വില ഉയർന്നതി​െൻറ മറവിൽ തൊഴിലാളികളുടെ കൂലിയും ബോണസും കുറക്കണമെന്ന സ്വകാര്യ ഫാക്‌ടറി ഉടമകളുടെ ആവശ്യം അംഗീകരിക്കില്ല. വി.എൽ.സി മാനേജ്മ​െൻറിന് മുന്നിൽ സർക്കാർ മുട്ടുമടക്കില്ലെന്നും മന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story