Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിലാപതീരത്ത് ആഘോഷം...

വിലാപതീരത്ത് ആഘോഷം അനുവദിക്കില്ല ^വി.എസ്. ശിവകുമാർ എം.എൽ.എ

text_fields
bookmark_border
വിലാപതീരത്ത് ആഘോഷം അനുവദിക്കില്ല -വി.എസ്. ശിവകുമാർ എം.എൽ.എ തിരുവനന്തപുരം: ഓഖി ദുരന്തത്തെത്തുടർന്ന് സംസ്ഥാനത്തെ തീരപ്രദേശങ്ങൾ ഉറ്റവരെയും ഉടയവരെയും ഓർത്ത് ദുഃഖത്തിൽ കഴിയുമ്പോൾ ശംഖുംമുഖം തീരത്ത് സർക്കാർ ചെലവിൽ ആഘോഷ പരിപാടികൾ നടത്താനുള്ള തീരുമാനം ഉപേഷിക്കണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ സർക്കാറിനോട് ആവശ്യപ്പെട്ടു. ശംഖുംമുഖം തീരത്ത് വിനോദസഞ്ചാര വകുപ്പിന് കീഴിൽ ക്രിസ്മസ്-പുതുവത്സര ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിനെതിരെ തീരദേശ കൗൺസിലർമാർ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടലിൽപോയി കാണാതായവരുടെ മൃതശരീരങ്ങൾ ദിവസവും കരയിലെത്തുകയാണ്. തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ക്രിസ്മസ് ആഘോഷങ്ങൾ ഒഴിവാക്കി പ്രിയപ്പെട്ടവർക്കായി പ്രാർഥനയുമായി കഴിയുമ്പോൾ സർക്കാറി​െൻറ ഭാഗത്തുനിന്ന് ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ശിവകുമാർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story