Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചൂളിയാമല വനം...

ചൂളിയാമല വനം ഓഫിസിലേക്ക് ആദിവാസികളുടെ മാർച്ചും കൂട്ട ധർണയും

text_fields
bookmark_border
വിതുര: കേന്ദ്ര വനാവകാശ നിയമപ്രകാരം കൈവശ രേഖ ലഭിച്ച ആദിവാസികളുടെ ഭൂമിയിന്മേലുള്ള പരുത്തിപ്പള്ളി വനം റേഞ്ച് ഓഫിസറുടെ നടപടിയിൽ പ്രതിഷേധിച്ച് ആദിവാസി കാണിക്കാർ സംയുക്ത സംഘം (എ.കെ.എസ്.എസ്) സംസ്ഥാന കമ്മിറ്റി ചൂളിയാമല വനം സെക്ഷൻ ഓഫിസിലേക്ക് മാർച്ചും കൂട്ടധർണയും നടത്തി. എ.കെ.എസ്.എസ് സംസ്ഥാന പ്രസിഡൻറ് കെ. രഘു ഉദ്ഘാടനം ചെയ്തു. സെക്ഷൻ പരിധിയിൽ സർക്കാർ പദ്ധതികൾ വരുമ്പോൾ റേഞ്ച് ഓഫിസർ തടസ്സം സൃഷ്ടിക്കുകയും ആദിവാസികൾക്കുനേരെ കള്ളക്കേസെടുക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു. എ.കെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി. ഭാർഗവൻ, വി. സുധാകരൻ, എസ്. സഹദേവൻ, വി. ഗിരീശൻ, ജെ. സാംബശിവൻ, ടി. വിജയമ്മ, കെ.എസ്. ബീജ, വി. ഹരിലാൽ, കെ.കെ. രത്നാകരൻ, കെ.വി. ചന്ദ്രബാബു, ആർ. സോമൻ, വി. സുധീശൻ, ആർ.എസ്. സുനിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story