Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightMUST കർണാടകയിൽ...

MUST കർണാടകയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകാൻ നീക്കം

text_fields
bookmark_border
മധ്യപ്രദേശ് നിയമത്തി​െൻറ മാതൃകയിൽ നിയമനിർമാണം നടത്തും ബംഗളൂരു: പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകുംവിധം കർണാടക സർക്കാർ നിയമനിർമാണം നടത്തുന്നു. 12 വയസ്സിനു താഴെയുള്ള കുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്ക് വധശിക്ഷ നൽകാനുള്ള വ്യവസ്ഥ നിയമത്തിലുണ്ടാക്കുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. മധ്യപ്രദേശ് സർക്കാർ അടുത്തിടെ ഇത്തരത്തിൽ നിയമം പാസാക്കിയിരുന്നു. ഇതി​െൻറ ചുവടുപിടിച്ചാണ് കർണാടക സർക്കാറും നിയമനിർമാണം നടത്തുന്നത്. മധ്യപ്രദേശിലെ നിയമത്തി​െൻറ വിശദാംശങ്ങൾ ശേഖരിക്കാനും സൂക്ഷ്മ പരിശോന നടത്താനും പൊലീസിലെ ഉന്നേതാദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് ലഭിച്ചതിനുശേഷം വിഷയം മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. ഇത്തരത്തിലുള്ള നിയമങ്ങളുണ്ടെങ്കിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ കുറക്കാനാകുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞയാഴ്ച വിജയപുരയിൽ ദലിത് വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവം തീരദേശ ജില്ലകളിൽ വ്യാപക സംഘർഷങ്ങൾക്കാണ് വഴിമരുന്നിട്ടത്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) കണക്കുകൾപ്രകാരം കഴിഞ്ഞവർഷം കർണാടകയിൽ കുട്ടികൾക്കെതിരെ 1565 അതിക്രമ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 317 എണ്ണം പീഡനമാണ്. 12 വയസ്സിനു താഴെയുള്ള പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്ക് വധശിക്ഷ ലഭിക്കുംവിധമുള്ള ബിൽ ഈമാസം ആദ്യമാണ് മധ്യപ്രദേശ് നിയമസഭ പാസാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story