Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡാറ്റാസെൻറർ സ്വകാര്യ...

ഡാറ്റാസെൻറർ സ്വകാര്യ കമ്പനിക്ക്​ കൈമാറരുതെന്ന്​ സുധീരൻ

text_fields
bookmark_border
തിരുവനന്തപുരം: കെൽട്രോണിനെ ഒഴിവാക്കി ഡാറ്റാസ​െൻറർ സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള നടപടികളിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. പൊതുമേഖലയിലെ മിടുക്കന്മാരായ സാങ്കേതിക വിദഗ്ധരുടെ മനോവീര്യം തകർക്കുന്നതും പൊതുമേഖലയെ ശക്തിപ്പെടുത്താൻ നിലകൊള്ളുന്നവരെ നിരാശപ്പെടുത്തുകയും ചെയ്യുന്ന തെറ്റായ നടപടിക്ക് സർക്കാർ തയാറാകരുത്. ട്രഷറി, ലോട്ടറി, പി.എസ്.സി, സർവകലാശാലകൾ, എൻട്രൻസ് കമീഷണറേറ്റ് തുടങ്ങിയ നിരവധി അതീവ രഹസ്യസ്വഭാവം പുലർത്തിവരുന്ന സംവിധാനങ്ങളുടെ വിവരശേഖരം സ്വകാര്യ കമ്പനിയുടെ നിയന്ത്രണത്തിലേക്ക് പോകുന്നത് ആശങ്കാജനകവും അപകടകരവുമാണെന്നും അേദ്ദഹം കത്തിൽ ചൂണ്ടിക്കാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story