Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബഹുസ്വരത നിലനിർത്താൻ...

ബഹുസ്വരത നിലനിർത്താൻ ജാഗ്രത പാലിക്കണം ^എം.എ. ബേബി

text_fields
bookmark_border
ബഹുസ്വരത നിലനിർത്താൻ ജാഗ്രത പാലിക്കണം -എം.എ. ബേബി തിരുവനന്തപുരം: ബഹുസ്വരത നിലനിർത്താൻ സൂക്ഷ്മ ജാഗ്രത പാലിക്കണമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. മാനവീയം വീഥിയിൽ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയുടെ വാർഷിക പരിപാടിയായ വൈദ്യർ മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹുസ്വരത സംരക്ഷിക്കേണ്ടത് ഇന്നത്തെ ജീവന്മരണ പ്രശ്നമാണ്. ചിലരുടെ ആജ്ഞക്ക് അനുസരിച്ച് ജീവിച്ചില്ലെങ്കിൽ കഥകഴിക്കുന്ന കാലമാണിത്. ഏതു സമൂഹത്തിലും ഓരോ വ്യക്തിക്കും ത​െൻറ സ്വരം ഉയർത്താനുള്ള സാഹചര്യം ഉണ്ടാകണം. അറബി മലയാളം സാഹിത്യത്തിന് മോയിൻകുട്ടി വൈദ്യർ നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്നും ബേബി പറഞ്ഞു. അക്കാദമി ചെയർമാൻ ടി.കെ. ഹംസ അധ്യക്ഷത വഹിച്ചു. വൈദ്യർ മഹോത്സവ പതിപ്പ് ബേബിയിൽനിന്ന് ഷൈലജ പി.അമ്പുവും ഇംഗ്ലീഷ് പതിപ്പ് പൂവച്ചൽ ഖാദറിൽനിന്ന് ബെറ്റി ബേബിയും ഏറ്റുവാങ്ങി. കെ.ഒ. ഷംസുദ്ദീ​െൻറ പുസ്തക ശേഖരത്തിലുണ്ടായിരുന്ന മാപ്പിളപ്പാട്ട് പുസ്തകങ്ങൾ അദ്ദേഹത്തി​െൻറ മകൾ ഡോ. ഷിഫ അക്കാദമിക്ക് നൽകി. ടി.കെ. ഹംസ ഏറ്റുവാങ്ങി. മലയാള സിനിമയിലെ മാപ്പിളപ്പാട്ടുകളെ കോർത്തിണക്കിയുള്ള പാട്ടുത്സവവും അരങ്ങേറി. വൈസ് ചെയർമാൻ കെ.വി. അബൂട്ടി, സെക്രട്ടറി റസാഖ് പായേമ്പ്രാട്ട് തുടങ്ങിയവർ സംസാരിച്ചു. പ്രഭാഷണങ്ങൾ, സെമിനാറുകൾ, സംഗമങ്ങൾ, മത്സരങ്ങൾ, പുസ്തകപ്രകാശനങ്ങൾ, കലാപരിപാടികൾ, ഗാനമേളകൾ തുടങ്ങിയവ വൈദ്യർ മഹോത്സവത്തി​െൻറ ഭാഗമായി സംഘടിപ്പിക്കും. തിങ്കളാഴ്ച ഈരാറ്റുപേട്ടയിലും 26ന് പെരുമ്പാവൂരും 27 മുതൽ 30വരെ കൊണ്ടോട്ടിയിലും മഹോത്സവം നടത്തും. 30ന് മന്ത്രി എ.കെ. ബാലൻ കൊണ്ടോട്ടിയിൽ മാനവീയം വേദി ഉദ്ഘാടനം ചെയ്യുന്നതോടെ സമാപനമാകും. പടം: tvg moyinkutty maholsavam തിരുവനന്തപുരം മാനവീയം വീഥിയിൽ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയുടെ വാർഷിക പരിപാടിയായ വൈദ്യർ മഹോത്സവം എം.എ. ബേബി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story