Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവന്ധ്യത ചികിത്സ: ...

വന്ധ്യത ചികിത്സ: ഹോമിയോപ്പതി ഫലപ്രദമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

text_fields
bookmark_border
കൊല്ലം: വന്ധ്യത പരിഹാരത്തിന് ചെലവ് ഏറുന്ന സാഹചര്യത്തിൽ കുറഞ്ഞ ചെലവിൽ സർക്കാറി​െൻറ ഹോമിയോപ്പതി വകുപ്പ് നടത്തുന്ന ചികിത്സ സമ്പ്രദായം ഏറെ ഫലപ്രദമാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സ്ത്രീ സാന്ത്വന പദ്ധതിയായ സീതാലയത്തി​െൻറ ഭാഗമായ ജനനിപദ്ധതിയിലൂടെ കുട്ടികൾ ജനിച്ച ദമ്പതിമാരുടെ സംഗമവും ശിൽപശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചികിത്സ വിജയശതമാനത്തിൽ ജില്ല മൂന്നാംസ്ഥാനത്തെത്തി. സീതാലയം പദ്ധതിയുടെ കുടുംബസാന്ത്വനം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വലിയ ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു. തേവള്ളി ജില്ല ഹോമിയോ ആശുപത്രിയിൽ നടന്ന പരിപാടിയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ അധ്യക്ഷത വഹിച്ചു. മേയർ വി. രാജേന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ശിവശങ്കരപ്പിള്ള, സെക്രട്ടറി കെ. പ്രസാദ്, ജില്ല മെഡിക്കൽ ഓഫിസർ (ഹോമിയോ) ഡോ. വി.കെ. പ്രിയദർശിനി, കോർപറേഷൻ കൗൺസിലർ ഷൈലജ, സൂപ്രണ്ട് ഡോ. സൂസൻ ജോൺ, വിമൻ കൗൺസിൽ പ്രസിഡൻറ് ജെയിൻ ആൻസിൽ എന്നിവർ പങ്കെടുത്തു. ദേശീയ ഉപഭോക്തൃ ദിനാഘോഷം കൊല്ലം: കോൺെഫഡറേഷൻ ഓഫ് കൺസ്യൂമർ വിജിലൻസ് സ​െൻററി​െൻറ ആഭിമുഖ്യത്തിൽ നടത്തിയ ദേശീയ ഉപഭോക്തൃ ദിനാഘോഷം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. അവശ്യ മരുന്നുകളുടെ വില പിടിച്ചുനിർത്താനാണ് ജനറിക് മെഡിസിൻ മാത്രം ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. അവകാശബോധം ഉണ്ടെങ്കിൽ മാത്രമേ ഉപഭോക്താവിന് ന്യായമായ വിലയ്ക്ക് ഉൽപന്നങ്ങൾ ലഭ്യമാകൂ എന്നും മന്ത്രി ഓർമിപ്പിച്ചു. കോട്ടമുക്ക് ഗാന്ധിഹാളിൽ നടന്ന പരിപാടിയിൽ കോൺെഫഡറേഷൻ ഓഫ് കൺസ്യൂമർ വിജിലൻസ് സ​െൻറർ പ്രസിഡൻറ് എസ്. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി എ. അയ്യപ്പൻ നായർ, സംസ്ഥാന വനിതാവേദി കൺവീനർ പ്രസന്ന ഗോപാലൻ, സി.ഡി.ആർ.എഫ് ആക്ടിങ് പ്രസിഡൻറ് പ്രവീൺകുമാർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story