Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപോസ്​റ്റർ രചന മത്സരം...

പോസ്​റ്റർ രചന മത്സരം 26ന്

text_fields
bookmark_border
കൊല്ലം: ജില്ല പഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന പോസ്റ്റർ, സ്ലോഗൺ രചന മത്സരങ്ങൾ ഇൗമാസം 26ന് ആശ്രാമം അഡ്വഞ്ചർ പാർക്കിൽ നടക്കും. രാവിലെ ഒമ്പതിന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡൻറ് എം. ശിവശങ്കരപ്പിള്ള അധ്യക്ഷതവഹിക്കും. സിറ്റി പൊലീസ് കമീഷണർ അജിതാ ബീഗം മുഖ്യപ്രഭാഷണം നടത്തും. സബ് കലക്ടർ ഡോ. എസ്. ചിത്ര മുഖ്യാതിഥിയാകും. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഇ.എസ്. രമാദേവി, ആശാ ശശിധരൻ, ജൂലിയറ്റ് നെൽസൺ, അംഗങ്ങളായ എൻ. രവീന്ദ്രൻ, സരോജിനി ബാബു, കെ.സി. ബിനു, കെ. ശോഭന, ബാലാവകാശ കമീഷൻ അംഗം സി.ജെ. ആൻറണി, ചൈൽഡ് വെർഫെയർ കമ്മിറ്റി ചെയർപേഴ്സൺ കോമളകുമാരി, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ്, ഐ.സി.ഡി.എസ് സെൽ േപ്രാഗ്രാം ഓഫിസർ എസ്. ഗീതാകുമാരി, ശിശുസംരക്ഷണ ഓഫിസർ സിജു ബെൻ, ജില്ല സാമൂഹികനീതി ഓഫിസർ സബീനാ ബീഗം എന്നിവർ പങ്കെടുക്കും. ജില്ല ആസൂത്രണ സമിതി യോഗം 28ന് കൊല്ലം: ജില്ല ആസൂത്രണ സമിതി യോഗം 28ന് ഉച്ചക്ക് രണ്ടിന് ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും.
Show Full Article
TAGS:LOCAL NEWS 
Next Story