Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയാത്രക്കാരുടെ...

യാത്രക്കാരുടെ പ്രശ്​നങ്ങൾ അറിയാൻ എം.പിയുടെ മെമു െട്രയിൻ യാത്ര

text_fields
bookmark_border
കൊല്ലം: കൊല്ലം മുതൽ ചങ്ങനാശ്ശേരി വരെയുള്ള പാസഞ്ചർ, മെമു െട്രയിനുകളിലെ യാത്രക്കാരുടെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നേരിട്ട് മനസ്സിലാക്കുന്നതിനും പരാതികൾ കേൾക്കുന്നതിനും 26ന് രാവിലെ 7.45ന് കൊല്ലത്തുനിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് പോകുന്ന മെമു െട്രയിനിൽ യാത്ര ചെയ്യുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. െട്രയിനിൽ കോട്ടയം, എറണാകുളം ഭാഗത്തേക്ക് ജോലിക്കായി പോകുന്ന ജീവനക്കാർ, കോളജ്, സ്കൂൾ വിദ്യാർഥികൾ, മറ്റു യാത്രക്കാർ എന്നിവരുമായി എം.പി ആശയവിനിമയം നടത്തും. കൊല്ലം മുതൽ ചങ്ങനാശ്ശേരി വരെ മെമു നിർത്തുന്ന എല്ലാ സ്റ്റേഷനികളിലെയും യാത്രക്കാരുമായി പ്രശ്നങ്ങൾ ചർച്ച ചെയ്യും. വിവിധ റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ടിക്കറ്റ് എടുക്കാനുള്ള ബുദ്ധിമുട്ട്, ജീവനക്കാരുടെ കുറവ്, ലോക്കോ പൈലറ്റുമാരുടെ അപര്യാപ്തത എന്നീ കാര്യങ്ങൾ റെയിൽവേ ജീവനക്കാരുമായും ചർച്ച ചെയ്യും. യാത്രക്കാരിൽനിന്ന് ലഭിക്കുന്ന പരാതികളും നിർദേശങ്ങളും അഭിപ്രായങ്ങളും സ്റ്റേഷൻ മാസ്റ്റർമാർ ഉൾപ്പെടെ റെയിൽവേ ജീവനക്കാരുടെ പരാതികളും ആവശ്യങ്ങളും ജനുവരി എട്ടിന് സതേൺ റെയിൽവേ ജനറൽ മാനേജർ തിരുവനന്തപുരത്ത് വിളിച്ചു ചേർത്തിരിക്കുന്ന എം.പിമാരുടെ യോഗത്തിൽ അവതരിപ്പിക്കും. തുടർന്ന് അടിയന്തര നടപടി ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ഉദ്യോഗസ്ഥർ എന്നിവർക്കും ലഭിച്ച പരാതികൾ സമർപ്പിച്ച് യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story