Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇരവിപുരത്ത്​...

ഇരവിപുരത്ത്​ കടൽകയറ്റവും കാറ്റും; കട്ടമരവും വലകളും ഒഴുകി​​പ്പോയി

text_fields
bookmark_border
ഇരവിപുരം: ഇരവിപുരം തീരപ്രദേശത്ത് വീണ്ടും കടൽക്കയറ്റം രൂക്ഷമായി. കടൽക്കയറ്റത്തോടൊപ്പമുണ്ടായ ശക്തമായ കാറ്റിൽപ്പെട്ട് തീരത്തുണ്ടായിരുന്ന ഒരു ഫൈബർ കട്ടമരവും രണ്ട് വലകളും കടലിലേക്ക് ഒഴുകിപ്പോയി. ഇരവിപുരം കാക്ക തോപ്പിലാണ് കടൽക്കരയിലേക്ക് കയറിയത്. കാക്കതോപ്പ് ലീന നിവാസിൽ മിൾട്ട​െൻറ ഫൈബർ കട്ടമരവും വലകളുമാണ് ഒഴുകിപ്പോയത്. വെള്ളിയാഴ്ച വൈകീട്ട് കടലിൽപോയ ശേഷം കരയിൽ കയറ്റിവെച്ചിരുന്ന ഫൈബർ കട്ടമരവും വലകളുമാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച പുലർെച്ച മത്സ്യബന്ധനത്തിന് പോകാനെത്തിയപ്പോഴാണ് കട്ടമരവും വലകളും കടലിൽ ഒഴുകിനടക്കുന്നത് കണ്ടത്. തുടർന്ന് കടലിൽനിന്ന് ഇത് വീണ്ടെടുക്കാൻ ശ്രമം നടത്തിയെങ്കിലും ശക്തമായ കാറ്റിൽപ്പെട്ട് ഒഴുകിപ്പോകുകയായിരുന്നു. കാക്കതോപ്പിൽ തീരദേശ റോഡിന് സമീപംവരെ തിരമാലകൾ അടിച്ചുകയറി. കരയിൽ അടിഞ്ഞുകയറി കിടന്ന മണ്ണും കടലെടുത്തുകൊണ്ടിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story