Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓഖി ചുഴലിക്കാറ്റിൽ...

ഓഖി ചുഴലിക്കാറ്റിൽ കടലിൽ മറിഞ്ഞ ബോട്ട് കരക്കെത്തിച്ചു

text_fields
bookmark_border
ചവറ: ഓഖി കാറ്റിൽ അകപ്പെട്ട് ഉൾക്കടലിൽ മറിഞ്ഞ ബോട്ട് കരക്കെത്തിച്ചു. സർക്കാർ തിരച്ചിലിനായി നിയോഗിച്ച മത്സ്യത്തൊഴിലാളികളുടെ ബോട്ടാണ് അപകടത്തിൽെപ്പട്ട ബോട്ടിനെ കെട്ടിവലിച്ച് നീണ്ടകരയിലെത്തിച്ചത്. നീണ്ടകരയിൽനിന്ന് പുറപ്പെട്ട വേളാങ്കണ്ണി ബോട്ട് രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ വെള്ളിയാഴ്ച രാവിലെ ആലപ്പുഴ ആർത്തിങ്ങയിൽവെച്ചാണ് കടലിൽ ബോട്ട് മറിഞ്ഞനിലയിൽ കണ്ടത്. തുടർന്ന് വടം ഉപയോഗിച്ച് സ്രാങ്ക് സജി, ജോൺ, നിക്സൺ, ചാൾസ്, ക്രിസ്റ്റഫർ ജയിംസ് എന്നിവർ ശ്രമപ്പെട്ട് ദർപ്പണ ബോട്ടിലെ തൊഴിലാളികളുടെയും സഹായത്തോടെ ശനിയാഴ്ച രാവിലെ നീണ്ടകരയിലെത്തിക്കുകയായിരുന്നു. പൊലീസി​െൻറ െക്രയിൻ ഉപയോഗിച്ച് മറിഞ്ഞ ബോട്ട് ഉയർത്താനുള്ള ശ്രമം വിജയിക്കാത്തതിനെ തുടർന്ന് കെട്ടിവലിച്ച് തങ്കശ്ശേരി പോർട്ടിലെത്തിച്ചു. അവിടുത്തെ വലിയ െക്രയിൻ ഉപയോഗിച്ച് ഉയർത്താനാണ് ശ്രമം. കുളച്ചൽനിന്നുള്ള ബോട്ടാണെന്ന് കരുതുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story