Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൗഹൃദം നടിച്ച് പീഡനം;...

സൗഹൃദം നടിച്ച് പീഡനം; ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
പരവൂർ: സുഹൃത്തിനെ കാണാനെത്തിയ പെൺകുട്ടിയെ സൗഹൃദംനടിച്ച് പീഡിപ്പിച്ച സംഭവത്തിൽ ഒരാളെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പൂതക്കുളം കലയ്ക്കോട് പാറവിള കോളനിയിൽ സാബുവാണ് (38) അറസ്റ്റിലായത്. മറ്റൊരു പ്രതി പരവൂരിലെ ഹോട്ടൽ ജീവനക്കാരനായ നോയൽ അജിക്കുവേണ്ടി തിരച്ചിൽ തുടരുന്നു. എഴുകോൺ സ്വദേശിയായ പെൺകുട്ടി ഏതാനും ദിവസം മുമ്പ് സുഹൃത്തിനെ കാണാനായി പരവൂരിലെത്തി. തിരികെപ്പോകാനുള്ള വണ്ടിക്കൂലിയില്ലാതെ വിഷമാവസ്ഥയിൽ ബസ്സ്റ്റാൻഡിലിരിക്കവെ നോയൽ അജിയും സാബുവും ചേർന്ന് കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടിയുടെ രക്ഷാകർത്താക്കൾ ഏഴുകോൺ പൊലീസിന് നൽകിയ പരാതി പരവൂർ പൊലീസിന് കൈമാറുകയായിരുന്നു. സാബുവി​െൻറ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് പിടികൂടിയത്. സംഭവത്തെത്തുടർന്ന് നോയൽ അജി ഒളിവിൽപോയി. ഇയാൾ നിരവധി കേസുകളിലെ പ്രതിയാണെന്ന് പരവൂർ എസ്.ഐ എ.എസ്. സരിൻ അറിയിച്ചു. എ.എസ്.ഐ എം.എസ്. ഷാജ​െൻറ നേതൃത്വത്തിലാണ് സാബുവിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story