Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാലപരിധിയില്ലാത്ത...

കാലപരിധിയില്ലാത്ത സമരക്കാരെ ഒഴിപ്പിക്കണം ^​മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
കാലപരിധിയില്ലാത്ത സമരക്കാരെ ഒഴിപ്പിക്കണം -മനുഷ്യാവകാശ കമീഷൻ തിരുവനന്തപുരം: സെക്രേട്ടറിയറ്റിനു മുന്നിൽ കാലപരിധിയില്ലാതെ സമരപ്പന്തലുകൾ സ്ഥാപിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന പ്രവണത ഒഴിവാക്കാൻ കലക്ടറും നഗരസഭാ സെക്രട്ടറിയും ജില്ല പൊലീസ് മേധാവിയും നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. രാഷ്ട്രീയപാർട്ടികൾക്കും സംഘടനകൾക്കും പ്രതിഷേധിക്കാൻ അവകാശമുണ്ടെങ്കിലും അത് സാധാരണക്കാരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ബാധിക്കരുതെന്നും കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. നഗരസഭാ റോഡ് വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ച 42 കിലോമീറ്റർ റോഡി​െൻറ നടപ്പാതയിൽ വ്യാപാര സ്ഥാപനങ്ങളുടെ ൈകയേറ്റവും വഴിവാണിഭവും അടിയന്തരമായി ഒഴിവാക്കണമെന്നും കമീഷൻ നിർദേശിച്ചു. മുൻ ഡി.വൈ.എസ്.പി എം. കൃഷ്ണൻ നായർ സമർപ്പിച്ച പരാതിയിലാണ് നടപടി.
Show Full Article
TAGS:LOCAL NEWS 
Next Story