Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറേഷൻകടകളുടെ എണ്ണം...

റേഷൻകടകളുടെ എണ്ണം പകുതിയാക്കാനുളള നീക്കം ഉപേക്ഷിക്കണം

text_fields
bookmark_border
തിരുവനന്തപുരം: റേഷൻ വ്യാപാരി വേതനപാക്കേജി​െൻറ മറവിൽ സംസ്ഥാനത്തെ റേഷൻകടകളുടെ എണ്ണം പകുതിയാക്കാനും മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതന പാക്കേജ് അട്ടിമറിക്കാനുമുള്ള ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥ മേധാവികളുടെ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ജനുവരി ഒന്നിന് ജില്ല താലൂക്ക് ട്രഷറികൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തും. പുനഃപരിശോധന നടത്താൻ സർക്കാർ തയാറായില്ലെങ്കിൽ മാർേച്ചാടെ റേഷൻകടയിലുള്ള െറക്കാർഡുകൾ താലൂക്ക് സപ്ലൈ ഒാഫിസർക്ക് സമർപ്പിച്ച് ഇൗമേഖലയിൽനിന്ന് കൂട്ടത്തോടെ പിന്മാറുകയല്ലാതെ നിവൃത്തിയിെല്ലന്ന വിവരം സർക്കാറിനെ രേഖാമൂലം നേതാക്കൾ അറിയിച്ചു. പരിഹാരമുണ്ടായില്ലെങ്കിൽ ഫെബ്രുവരി മുതൽ അനിശ്ചിതകാല റിലേ സത്യഗ്രഹം നടത്താനുമാണ് തീരുമാനമെന്ന് നേതാക്കൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story