Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുതുവൈപ്പിലേത്...

പുതുവൈപ്പിലേത് പരിസ്ഥിതി പ്രശ്നം മാത്രമ​െല്ലന്ന് സമരസമിതി

text_fields
bookmark_border
കൊച്ചി: പുതുവൈപ്പിലെ ഇന്ത്യൻ ഓയിൽ കോർപറേഷ​െൻറ (ഐ.ഒ.സി) എൽ.എൻ.ജി പ്ലാൻറ് നിർമാണം പരിസ്ഥിതി പ്രശ്നം മാത്രമല്ലെന്ന് സമരസമിതി. പ്രദേശവാസികളുടെ തൊഴിലിടം, തൊഴിൽ മാർഗം, കടലിലേക്കുള്ള പ്രവേശനം, ആരോഗ്യ-സുരക്ഷ പ്രശ്നങ്ങൾ എന്നിവയെ ബാധിക്കുന്നതാണത്. ഇവയെല്ലാം അവഗണിച്ച് പരിസ്ഥിതി പ്രശ്നമെന്ന നിലയിലാണ് ഹരിത ട്രൈബ്യൂണൽ വിഷയം പരിഗണിച്ചത്. ട്രൈബ്യൂണലി​െൻറ അധികാര പരിധിക്കപ്പുറമാണ് പുതുവൈപ്പിലെ യഥാർഥ പ്രശ്നമെന്ന് നേതാക്കൾ പറയുന്നു. സമരസമിതിയുടേതല്ല, വ്യക്തികളുടെ ഹരജിയിലാണ് ട്രൈബ്യൂണൽ നടപടിയെടുത്തതെന്ന് സമരസമിതി ചെയർമാൻ എം.ബി. ജയഘോഷ് പറഞ്ഞു. പാരിസ്ഥിതിക അനുമതിയിലെ ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്നുമാത്രമാണ് പരിശോധിച്ചത്. പരിസ്ഥിതി വിഷയങ്ങളിൽ ഹരിത ട്രൈബ്യൂണലിന് ഇടപെടാൻ അധികാരമുണ്ട്. അതേസമയം, പുതുവൈപ്പിലേത് ജനവാസ മേഖലയിലെ പ്രശ്നമാണ്. തീരം സംരക്ഷിക്കുന്ന കണ്ടൽചെടികളും ജൈവ വൈവിധ്യവും മത്സ്യസമ്പത്തും പദ്ധതിയോടെ ഇല്ലാതായി. മത്സ്യമേഖലയെ ആശ്രയിക്കുന്ന ജനതയുടെ ജീവസന്ധാരണ മാർഗങ്ങളും അടഞ്ഞു. ഇക്കാര്യങ്ങൾ ഉന്നയിച്ചാണ് 2009 മുതൽ പ്രദേശവാസികൾ സമരം ചെയ്യുന്നത്. തൊഴിൽ, ആരോഗ്യം, സുരക്ഷ എന്നിവയെ ബാധിക്കുന്ന പ്രശ്നങ്ങൾ ട്രൈബ്യൂണലി​െൻറ അധികാരപരിധിയിലുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. നാഷനല്‍ സ​െൻറര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഡയറക്ടർ ഡോ. എന്‍. പൂര്‍ണചന്ദ്രറാവു അധ്യക്ഷനായി സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടും അവഗണിച്ചാണ് ട്രൈബ്യൂണൽ നടപടി. ജനസാന്ദ്രതയേറിയ പ്രദേശത്ത് സംഭരണികൾ സ്ഥാപിക്കാൻ ആദ്യം അനുമതി നിഷേധിച്ച വനം, പരിസ്ഥിതി മന്ത്രാലയവും കേന്ദ്ര സർക്കാറും പിന്നീട് തീര നിയന്ത്രണ മേഖല (സി.ആർ.ഇസഡ്) ചട്ടങ്ങൾ പ്രകാരമാണ് അനുമതി നൽകിയത്. ഹൈ ടൈഡ് ലൈനിൽനിന്ന് (എച്ച്.ടി.എൽ) 200 മീറ്റർ മാറിവേണം നിർമാണമെന്നാണ് ചട്ടം. എന്നാൽ, കടൽത്തിര ആഞ്ഞടിക്കുന്ന ഇൻറർ ടൈഡൽ സോണിൽ (ഐ.ടി.ഇസഡ്) ആണ് നിർമാണം. ഒാരോ വർഷവും രണ്ട്-മൂന്ന് മീറ്റർ വീതം കടലെടുക്കുന്ന ഇറോഷൻ സോൺ ആണ് ഇതെന്ന് നാട്ടുകാരും പരിസ്ഥിതിവാദികളും ആരോപിക്കുന്നു. ഒരു മീറ്റർ എങ്കിലും പ്രതിവർഷം കടൽ എടുക്കുന്നുണ്ടെന്ന് കമ്പനിയും സമ്മതിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story