Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറോഡ് പരിസരവും കുളവും...

റോഡ് പരിസരവും കുളവും വൃത്തിയാക്കി

text_fields
bookmark_border
ചാത്തന്നൂർ: എം.ഇ.എസ് എൻജിനീയറിങ് കോളജിലെ നാഷനൽ സർവിസ് സ്കീം വളൻറിയർമാർ ഞവരൂർ വാർഡിലെ കാടുകയറിയ റോഡും വശങ്ങളും വൃത്തിയാക്കി. വേനൽക്കാലത്ത് പ്രദേശവാസികൾ പ്രധാനമായും ആശ്രയിക്കുന്ന ജലസ്രോതസ്സായ പുളിക്കൽ തോടും ശുചീകരിച്ചു. പ്രോഗ്രാം ഓഫിസർ സംഗീത് നേതൃത്വം നൽകി. നാട്ടുകാരും ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ. സുരേഷ്, രേഷ്മ ചന്ദ്രൻ എന്നിവരും വിദ്യാർഥികൾക്കൊപ്പമുണ്ടായിരുന്നു. ശിൽപശാല ചാത്തന്നൂർ: ശ്രീനികേതൻ ലഹരിവിമുക്ത ചികിത്സ കേന്ദ്രം ഇത്തിക്കര ബ്ലോക്ക്തല സാക്ഷരത മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ശിൽപശാല നടത്തി. 'മനുഷ്യാവകാശ സംരക്ഷണം', 'എയ്ഡ്സ് ബോധവത്കരണം' എന്നീ വിഷയങ്ങളിലായിരുന്നു ശിൽപശാല. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മായ സുരേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ശ്രീജ അധ്യക്ഷത വഹിച്ചു. ദേശീയ അവാർഡ് ജേതാവ് ഡോ. എൻ. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീനികേതൻ ഫാമിലി കൗൺസിലർമാരായ ഡോ. മെൽവിൻ, ഷിനു, സുരേഷ് കുമാർ, സാക്ഷരത നോഡൽ പ്രേരക് ശോഭ, കെ.വി. സനിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story