Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രാദേശിക ഭരണസമിതികളെ...

പ്രാദേശിക ഭരണസമിതികളെ നിലനിർത്തി നെൽവയൽ–തണ്ണീർത്തട സംരക്ഷണനിയമം പാലിക്കണം –കിസാൻ ജനത

text_fields
bookmark_border
കൊല്ലം: കുറ്റമറ്റ രീതിയിൽ പ്രാദേശിക ഭരണസമിതികളെ നിലനിർത്തി നെൽവയൽ -തണ്ണീർത്തട സംരക്ഷണ നിയമം പൂർണമായി പാലിക്കാൻ ഇടതുമുന്നണിയും മുഖ്യമന്ത്രിയും തയാറാകണമെന്ന് കിസാൻ ജനത സംസ്ഥാന പ്രസിഡൻറ് അയത്തിൽ അപ്പുക്കുട്ടൻ ആവശ്യപ്പെട്ടു. ഉടമ എതിർത്താലും തരിശ് ഭൂമിയിൽ കൃഷിയിറക്കുമെന്ന സർക്കാർ ആലോചന ശരിയല്ല. സ്വത്തവകാശവും കൈവശാവകാശനിയമവും നിലവിലെ സംസ്ഥാനത്ത് കർഷകനായ ഉടമയുടെ അനുമതിയില്ലാതെ ആർ.ഡി.ഒ ഭൂമി ഏറ്റെടുത്ത് നൽകുമെന്ന തീരുമാനം ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആശ്രാമം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഷഷ്ഠി വൃതം ഇന്ന് കൊല്ലം: ആശ്രാമം ശ്രീനാരായണപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഷഷ്ഠിദിനമായ ഞായറാഴ്ച രാവിലെ 9.30 മുതൽ സ്കന്ദപൂജ, പഞ്ചാമൃത അഭിഷേകം, കലശം, നവകം തുടങ്ങിയ പൂജകൾ നടക്കും. ക്ഷേത്രം തന്ത്രി ഗോവിന്ദൻ നമ്പൂതിരിപ്പാട്, മേൽശാന്തി രാജിവ് പോറ്റി എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് വിശേഷാൽ പൂജകൾ നടക്കുന്നത്. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് അന്നദാനത്തിനും മറ്റും വിപുലമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സെക്രട്ടറി അജന്തകുമാർ ആണിപ്പള്ളി അറിയിച്ചു. ഫോൺ: 7560888108.
Show Full Article
TAGS:LOCAL NEWS 
Next Story