Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇസ്രായേൽ...

ഇസ്രായേൽ കോൺസുലേറ്റിെൻറ വാഹനം പാറശ്ശാല സ്വദേശിയിൽനിന്ന് പിടികൂടി

text_fields
bookmark_border
*വിദേശ നയതന്ത്രപ്രതിനിധികളുടെ വാഹനങ്ങൾക്ക് അനുവദിച്ചുനൽകുന്ന അതീവ സുരക്ഷ നമ്പർ പ്ലേറ്റ് ശ്രദ്ധയിൽപെട്ടതിനെതുടർന്നാണ് പരിശോധന നടത്തിയത് പാറശ്ശാല: വിദേശ നയതന്ത്രപ്രതിനിധികളുടെ വാഹനങ്ങൾക്ക് അനുവദിച്ചുനൽകുന്ന അതീവ സുരക്ഷ നമ്പർ പ്ലേറ്റുമായി ഒാടിയ വാഹനത്തെ പാറശ്ശാല ആർ.ടി.ഒ അധികൃതർ പിടിച്ചെടുത്തു. 109 സി.ഡി 13 നമ്പർ ഉപയോഗിച്ചോടിയ ഇന്നോവ കാറാണ് പിടിച്ചെടുത്തത്. അരുവള്ളൂർ സ്വദേശിയുടെ പക്കൽനിന്നാണ് വാഹനം പിടിച്ചെടുത്തത്. തിരുവനന്തപുരത്തും തമിഴ്നാട്ടിലുമായി കല്യാണസവാരിക്ക് ഉൾെപ്പടെ ഈ വാഹനം ഉപയോഗിച്ചിരുന്നു. അസാധാരണ നമ്പർ ഉപയോഗിച്ച് വാഹനം ഓടുന്നത് ശ്രദ്ധയിൽപെട്ട ടാക്സി ഡ്രൈവർമാരാണ് അധികൃതരെ വിവരം അറിയിച്ചത്. എം.വി.ഐമാരായ അൻവർ, അരുൺ എന്നിവർ ചേർന്നാണ് വാഹനം പിടിച്ചെടുത്തത്. വാഹനരേഖകളുമായി ഹാജരാകാൻ ഉടമയോട് ആവശ്യപ്പെട്ടെങ്കിലും ഹാജരാകാത്തതിനെതുടർന്ന് വാഹനം വാങ്ങിയയാളുടെ വിവരം നിർമാതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. നിർമാതാക്കൾ 2010ൽ ഡൽഹിയിലെ ഇസ്രായേൽ കോൺസുലേറ്റ് അധികൃതർക്ക് വാഹനം വിറ്റതായാണ് റിപ്പോർട്ട് നൽകിയത്. ഇതിനെതുടർന്ന് 1976ലെ കേരള മോട്ടോർ ആക്ട് 11 പ്രകാരം വാഹനം കസ്റ്റഡിയിലെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story