Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

അടിച്ചമര്‍ത്തപ്പെട്ടവരുടെയും ന്യൂനപക്ഷങ്ങളുടെയും സാഹോദര്യം ഭാവി രാഷ്​ട്രീയം നിര്‍ണയിക്കും -^ടി. ആരിഫലി കരുത്തറിയിച്ച്​ എസ്​.​െഎ.ഒ ദക്ഷിണകേരള സ​േമ്മളനം

text_fields
bookmark_border
അടിച്ചമര്‍ത്തപ്പെട്ടവരുടെയും ന്യൂനപക്ഷങ്ങളുടെയും സാഹോദര്യം ഭാവി രാഷ്ട്രീയം നിര്‍ണയിക്കും --ടി. ആരിഫലി കരുത്തറിയിച്ച് എസ്.െഎ.ഒ ദക്ഷിണകേരള സേമ്മളനം കൊല്ലം: സംഘ്പരിവാറി​െൻറ വംശീയ രാഷ്ട്രീയത്താല്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെയും ന്യൂനപക്ഷങ്ങളുടെയും സാമൂഹിക സാഹോദര്യം ഭാവി രാഷ്ട്രീയം നിര്‍ണയിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ഉപാധ്യക്ഷന്‍ ടി. ആരിഫലി. കൊല്ലം പീരങ്കിമൈതാനിയില്‍ നടന്ന എസ്.ഐ.ഒ ദക്ഷിണകേരള സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സത്യത്തെ കൊഞ്ഞനംകുത്തി ലോകത്ത് തഴച്ചുവളരുന്ന സാമ്രാജ്യത്വ ശക്തികള്‍ക്കും ഫാഷിസ്റ്റുകള്‍ക്കുമുള്ള മികച്ച മറുമരുന്ന് സാമൂഹിക സാഹോദര്യമാണ്. അമേരിക്കയില്‍ ട്രംപ് അധികാരമേറ്റശേഷം നടക്കുന്ന നടപടികളെല്ലാം സത്യത്തോട് പ്രതിബദ്ധതയില്ലാത്തതാണെന്ന് ലോകം അംഗീകരിച്ചിരിക്കുന്നു. ജറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചത് ചരിത്രത്തെയും അന്താരാഷ്ട്ര നിയമങ്ങളെയും കാറ്റില്‍പറത്തിയാണ്. ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ അധികാരം നേടാനും നിലനിര്‍ത്താനും വസ്തുതകളെ വളച്ചൊടിച്ച് വ്യാജം പ്രചരിപ്പിക്കുകയാണെന്ന് പ്രതിപക്ഷം ഒന്നടങ്കം ആക്ഷേപമുന്നയിക്കുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെ മോദി തന്നെ രാജ്യദ്രോഹം ആരോപിച്ചത് അത്ഭുതത്തോടെയാണ് രാജ്യം വീക്ഷിച്ചത്. ഇത്തരത്തില്‍ സത്യത്തിന് തെല്ലും വിലനല്‍കാത്ത അധികാര ശക്തികളാണ് ലോകം നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന വംശീയവും വര്‍ഗീയവുമായ ചേരിതിരിവുകള്‍ക്കെതിരെ കേരളത്തിലെ വിദ്യാര്‍ഥി സമൂഹം രംഗത്തുവരണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു. ധാര്‍മിക മൂല്യങ്ങളിലൂന്നിയ മുന്നേറ്റത്തിനു മാത്രമേ വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിനും ദിശ നിര്‍ണയിക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.ഐ.ഒ അഖിലേന്ത്യ പ്രസിഡൻറ് നഹാസ് മാള സമ്മേളനം പ്രമേയം വിശദീകരിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് അംഗം അബ്ദുല്‍ ശുക്കൂര്‍ അല്‍ ഖാസിമി, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സെക്രട്ടറി കെ. അംബുജാക്ഷന്‍, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം പ്രസിഡൻറ് എ. റഹ്മത്തുന്നിസ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സ്വാലിഹ്, ജി.ഐ.ഒ ജനറല്‍ സെക്രട്ടറി ഫസ്‌ന മിയാന്‍ എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ പി. മുജീബുറഹ്മാന്‍ സമാപനം നിർവഹിച്ചു. എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട് സ്വാഗതവും സമ്മേളനം ജനറല്‍ കണ്‍വീനര്‍ എ. ആദില്‍ നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി കൊല്ലം നഗരത്തിൽ വിദ്യാർഥി റാലിയും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story