Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമോഷ്‌ടിച്ച ബൈക്കിൽ...

മോഷ്‌ടിച്ച ബൈക്കിൽ കറങ്ങാനിറങ്ങിയ യുവാക്കൾ പിടിയിൽ

text_fields
bookmark_border
കൊല്ലം: മോഷ്‌ടിച്ച ബൈക്കുമായി കറങ്ങാനിറങ്ങിയ യുവാക്കളെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്‌തു. കച്ചേരിമുക്ക് അമ്മച്ചിവീട് ജങ്ഷന് സമീപം അറപ്പിൽ പുരയിടത്തിൽ വാടകക്ക് താമസിക്കുന്ന ഉമയനല്ലൂർ സ്വദേശി ഷാൻ (19), കൊട്ടിയം തഴുത്തല നഞ്ചൻവിള വീട്ടിൽ അഭിനന്ദ് (19), കരിക്കോട് പേരൂ‌ർ പണ്ടാരകുളത്തിനു സമീപം താമസിക്കുന്ന സഞ്ജയ് (19) എന്നിവരാണ് അറസ്റ്റിലായത്. ബൈക്കിൽ റെയിൽവേ സ്റ്റേഷന് സമീപത്തെത്തിയ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് ബൈക്ക് മോഷണം പുറത്തായത്. തിരുവല്ല സ്വദേശിയുടെ ബൈക്ക് കരിക്കോട് ഭാഗത്തുനിന്നാണ് മോഷ്‌ടിച്ചത്. വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചായിരുന്നു കറക്കം. എൻജിൻ നമ്പറും ചെയ്സ് നമ്പറും പരിശോധിച്ചാണ് രജിസ്ട്രേഷൻ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയത്. ഈസ്റ്റ് എസ്.ഐ എസ്. ജയകൃഷ്‌ണ​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Show Full Article
TAGS:LOCAL NEWS 
Next Story