Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിഴിഞ്ഞം നോർത്തിൽ...

വിഴിഞ്ഞം നോർത്തിൽ കടൽകയറ്റം; വള്ളങ്ങൾ തകർന്നു

text_fields
bookmark_border
വിഴിഞ്ഞം: കടൽ കയറ്റത്തിൽ ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഷെഡ് തകർന്നതും വള്ളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതും തീരദേശവാസികളെ ആശങ്കയിലാക്കി. ഓഖി ദുരന്തത്തിൽനിന്ന് മുക്തരാകാത്ത തൊഴിലാളികൾ ദുരിതത്തിൽ കഴിയുന്നതിനിടെയാണ് കടലാക്രമണം ഉണ്ടായത്. തുടർച്ചയായ ജാഗ്രത മുന്നറിയിപ്പുകളെ തുടർന്ന് തൊഴിലാളികൾ കടലിലിറങ്ങാൻ ഭയെപ്പട്ടതോടെ തീരം പട്ടിണിയുടെ പിടിയിലാണ്. കരയിൽനിന്ന് മത്സ്യബന്ധനം നടത്തുന്ന കരമടിക്കാർക്കും കടൽ കരയിലേക്ക് കയറിയതോടെ തൊഴിൽ നഷ്ടപ്പെട്ടു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രി വിഴിഞ്ഞം നോർത്തിൽ കരയിലേക്ക് കടൽവെള്ളം കയറി ഹോളോബ്രിക്സ് ഉപയോഗിച്ച് നിർമിച്ച ഷെഡ് തകർന്നത്. കടലിൽനിന്ന് 25 മീറ്റർ മാറി ഉപകരണങ്ങൾ സൂക്ഷിക്കാൻ കെട്ടിയ ഷെഡാണ് തകർന്നത്. വെള്ളം കറിയതോടെ കരയിൽ സൂക്ഷിച്ചിരുന്ന വള്ളങ്ങൾ ഇളകിവന്ന് ഷെഡിൽ ഇടിച്ചാണ് ഒരു ഭിത്തി പൂർണമായും തകർന്നത്. വിഴിഞ്ഞം സ്വദേശി മൈതീനടിമയുടെ ഷെഡാണ് തകർന്നത്. ഇവിടെ ഇടിച്ച രണ്ടുവള്ളങ്ങൾക്കും കേടുപാടുകൾ പറ്റി. നേരത്തേയും കടൽ ക്ഷേഭത്തെ തുടർന്ന് വിഴിഞ്ഞം നോർത്തിലെ മത്സ്യത്തൊഴിലാളികളുടെ നിരവധി വള്ളങ്ങൾ തകർന്ന് വലയടക്കമുള്ള ഉപകരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. കടൽക്ഷോഭത്തിൽ തൊഴിൽ നഷ്ടപ്പട്ടവർക്കും ഉപകരണങ്ങൾക്കും ഷെഡുകൾക്കും കേടുപാടുകൾ സംഭവിച്ചവർക്കും മതിയായ നഷ്ടപരിഹാരം നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പട്ടു. ഫോട്ടോ - *കടൽ കരയിലേക്ക് കയറിയതിനെ തുടർന്ന് ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഷെഡ് വള്ളമിടിച്ച് തകർന്ന നിലയിൽ
Show Full Article
TAGS:LOCAL NEWS 
Next Story