Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനേമം ബ്ലോക്ക്...

നേമം ബ്ലോക്ക് പഞ്ചായത്ത് ക്ഷീര കർഷകസംഗമം 28ന്

text_fields
bookmark_border
മലയിൻകീഴ്: മണപ്പുറത്ത് സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൽ. ശകുന്തളകുമാരി വാർത്തസമ്മേളനത്തിൽ പറഞ്ഞു. മണപ്പുറം ക്ഷീരസംഘം കെട്ടിടത്തി​െൻറ ശിലാസ്ഥാപന കർമം മന്ത്രി കെ. രാജു നിർവഹിക്കും. ഐ.ബി. സതീഷ് എം.എൽ.എ അധ്യക്ഷതവഹിക്കും. എം. വിൻസൻറ് എം.എൽ.എ ഫെസിലിറ്റേഷൻ സ​െൻറർ ധനസഹായം വിതരണം ചെയ്യും. ക്ഷീര കർഷകസംഗമം ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്യും. എ. സമ്പത്ത് എം.പി മുഖ്യ പ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി നടത്തുന്ന സംഗമത്തിൽ മലയിൻകീഴ്, മാറനല്ലൂർ, വിളപ്പിൽ, വിളവൂർക്കൽ, പള്ളിച്ചൽ, ബാലരാമപുരം, കല്ലിയൂർ എന്നീ പഞ്ചായത്തുകളിൽനിന്നുള്ള ക്ഷീരകർഷകർ പങ്കെടുക്കും. മലയിൻകീഴ് പഞ്ചായത്ത് പ്രസിഡൻറ് എസ്. ചന്ദ്രൻനായർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിളപ്പിൽ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്സൺ മായാരാജേന്ദ്രൻ, മണപ്പുറം ക്ഷീര സംഘം പ്രസിഡൻറ് വി.എസ്.ശ്രീകാന്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story