Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒാപറേഷൻ ബ്ലേഡ്​:...

'ഒാപറേഷൻ ബ്ലേഡ്​': കൊച്ചി റേഞ്ചിന്​ കീഴിൽ 26 പേർ അറസ്​റ്റിൽ

text_fields
bookmark_border
െകാച്ചി: എറണാകുളം റേഞ്ചിന് കീഴിലെ അനധികൃത പണമിടപാട് കേന്ദ്രങ്ങളിൽ നടത്തിയ വ്യാപക റെയ്ഡിൽ 26 പേർ അറസ്റ്റിൽ. 'ഒാപറേഷൻ ബ്ലേഡ്' എന്ന പേരിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൊച്ചി റേഞ്ചിലെ കൊച്ചി സിറ്റി, എറണാകുളം റൂറൽ, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. വീടുകളും സ്ഥാപനങ്ങളുമടക്കം 360 ഇടങ്ങളിൽ നടത്തിയ തിരച്ചിലിനെ തുടർന്ന് അമിതപലിശ വാങ്ങിയുള്ള അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് 42 കേസുകൾ രജിസ്റ്റർ ചെയ്തു. 9.57 ലക്ഷം രൂപയും റെയ്ഡിൽ കണ്ടെടുത്തു. വസ്തുവി​െൻറയും വാഹനങ്ങളുെടയും രേഖകളും ചെക്ക് ലീഫുകൾ, പ്രോമിസറി നോട്ടുകൾ എന്നിവയും പിടിച്ചെടുത്തു. അമിത പലിശക്ക് അനധികൃത പണമിടപാട് നടത്തി ദരിദ്രരായ ഇടപാടുകാരുടെ കിടപ്പാടമുൾപ്പെടെ വസ്തുവകകൾ വിവിധ മാർഗങ്ങളിലൂടെ തരപ്പെടുത്തുന്നുവെന്ന പരാതികളെ തുടർന്നായിരുന്നു റെയ്ഡ്. ബ്ലേഡ് മാഫിയക്കെതിരെ രഹസ്യ അന്വേഷണം നടത്തുകയും അനധികൃത ഇടപാടുകൾ തുടരുന്നുവെന്ന് കരുതുന്ന വ്യക്തികളുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുകയുമായിരുന്നു. കോട്ടയത്താണ് ഏറ്റവും വലിയ അനധികൃത പണമിടപാട് വേട്ട നടന്നത്. 106 റെയ്ഡുകൾ നടത്തിയതിൽ 22 കേസുകൾ രജിസ്റ്റർ ചെയ്തു. 16 പേർ അറസ്റ്റിലായി. 80 മുദ്രപ്പത്രങ്ങളും 23 പ്രോമിസറി നോട്ടുകളും 44 ആർ.സി ബുക്കുകളും 252 ചെക്ക് ലീഫുകളും 44 ആധാരങ്ങളും 42 വാഹന വിൽപന കരാറുകളും നാല് കാറുകളും ഒരു പൾസർ ബൈക്കും 4,48,395 രൂപയുമാണ് പിടിച്ചെടുത്തത്. കൊച്ചി സിറ്റിയിൽ 16 റെയ്ഡുകൾ നടത്തിയതിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. രണ്ട് മുദ്രപ്പത്രങ്ങളും ഒരു ചെക്ക് ലീഫും രണ്ട് ചെക്ക് ബുക്കുകളും 2,51,890 രൂപയും പിടിച്ചെടുത്തു. എറണാകുളം റൂറലിൽ 53 റെയ്ഡുകൾ നടത്തിയതിൽ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. നാല് പ്രതികളെ അറസ്റ്റ് ചെയ്യുകയും മൂന്ന് ബ്ലാങ്ക് ചെക്കുകളും 95,570 രൂപയും പിടിച്ചെടുക്കുകയും ചെയ്തു. ആലപ്പുഴയിൽ 97 റെയ്ഡുകൾ നടത്തി. അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു. അഞ്ച് ബ്ലാങ്ക് ചെക്കുകളും ഒരു മുദ്രപ്പത്രവും 14 ആധാരങ്ങളും 1,01,000 രൂപയും പിടിച്ചെടുത്തു. ഇടുക്കിയിൽ 88 റെയ്ഡുകൾ നടത്തി ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. ആറ് പ്രതികളെ അറസ്റ്റ് ചെയ്ത് ഒമ്പത് മുദ്രപ്പത്രങ്ങളും 17 ചെക്ക് ലീഫുകളും 60,290 രൂപയും 26 പവൻ സ്വർണവും പിടിച്ചെടുത്തു. അനധികൃത പണമിടപാട് കേന്ദ്രങ്ങൾക്കും പ്രതികൾക്കുമെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടികൾ തുടരുമെന്ന് െഎ.ജി പി. വിജയൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story