Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅക്ഷയ സ്​റ്റേറ്റ്...

അക്ഷയ സ്​റ്റേറ്റ് ഓഫിസ്​ ഉപരോധിച്ചു

text_fields
bookmark_border
തിരുവനന്തപുരം: അക്ഷയ കേന്ദ്രങ്ങളുടെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കേണ്ട സംസ്ഥാന, ജില്ല േപ്രാജക്ട് ഓഫിസുകൾ സംരംഭക വിരുദ്ധ നിലപാടുകളുമായി മുന്നോട്ടുപോകുന്നതിനെതിരെ അസോ. ഓഫ് ഐ.ടി എംപ്ലോയീസ് അക്ഷയ സ്റ്റേറ്റ് ഓഫിസ് ഉപരോധിച്ചു. സംരംഭകരുടെ കരാർ പുതുക്കാൻ ഫൈൻ നൽകണം എന്ന ഉത്തരവ് പിൻവലിക്കണമെന്നും കരാറിലെ സംരംഭകവിരുദ്ധ നിലപാടുകൾ പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ഐ.ടി മിഷൻ, അക്ഷയ സ്റ്റേറ്റ് ഓഫിസ് ഉദ്യോഗസ്ഥാരുമായി നടത്തിയ ചർച്ചയിൽ വിഷയങ്ങളിൽ എത്രയും പെട്ടന്ന് നടപടി ഉണ്ടാകുമെന്ന് അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.ഡി. ജയൻ, ട്രഷറർ കെ.കെ. ദീപക് ജോ. സെക്രട്ടറി സി.കെ. വിജയൻ, വൈസ് പ്രസിഡൻറ് വി.ടി. ശോഭന എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story