Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുട്ടമല പള്ളി ഡി.സി.സി ...

കുട്ടമല പള്ളി ഡി.സി.സി പ്രസിഡൻറ്​ സന്ദർശിച്ചു

text_fields
bookmark_border
വെള്ളറട: സാമൂഹികവിരുദ്ധർ അടിച്ച് തകർത്ത കുട്ടമല സി.എസ്.െഎ ദേവാലയം ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ സന്ദർശിച്ചു. കരോൾ ശുശ്രൂഷ കഴിഞ്ഞ് മടങ്ങിയ വൈദികനെ മർദിക്കുകയും പള്ളി അടിച്ച് തകർക്കുകയും ചെയ്തതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. പരാതി നൽകിയിട്ടും അന്വേഷണം നടത്താതെ ആക്രമികൾക്ക് കൂട്ടുനിന്ന പൊലീസുകാർക്ക് എതിരെ സർക്കാർ നിയമ നടപടി സ്വീകരിക്കണം. പള്ളി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സന്ദർശിക്കുകയും ആക്രമികളെകൊണ്ട് നശിപ്പിച്ചവ പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നും നെയ്യാറ്റിൻകര സനൽ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് തോമസ് മംഗലശ്ശേരി, പി.എം. ഹനീഫ, ചിറയക്കോട് വിജയൻ, പന്ത ഷാജി, മാഹീൻ, സോമരാജൻ, പി.എസ്. നൈനാൻ, സന്തോഷ്കുമാർ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തെക്കൻ കുരിശ് മലയിൽ ക്രിസ്മസ് ഫെസ്റ്റ് ഇന്ന് വെള്ളറട: തെക്കൻ കുരിശുമലയിൽ ഞായറാഴ്ച ആരംഭിക്കുന്ന ക്രിസ്മസ് ഫെസ്റ്റ് 27ന് സമാപിക്കും. ദിവസവും വൈകീട്ട് നാലിന് ബൈബിൾ പരായണം, അഞ്ചിന് ജപമാല, ലിറ്റിനി, നൊവേന, 5.30ന് ദിവ്യബലി എന്നിവയുണ്ടാകും. ഞായറാഴ്ച വൈകീട്ട് 5.30ന് മോൺ. വിൻസ​െൻറ് കെ. പീറ്ററി​െൻറ നേതൃത്വത്തിൽ ജനന മഹോത്സവ ദിവ്യബലി, 6.30ന് ക്രിസ്മസ് ട്രീ, സ്റ്റാർ മത്സരങ്ങൾ 25ന് 6.30ന്. കുട്ടികളുടെ നൃത്തം, 26ന് രാവിലെ ഒമ്പതിന് ധ്യാനം, മൂന്നിന് മാരത്തൺ നടത്ത മത്സരം, 6.30ന് ഫിലിം പ്രദർശനം, എട്ടിന് ഭക്തിഗാനമേള, 27ന് രാവിലെ ഒമ്പതിന് നൈപുണ്യ വികസന സെമിനാർ, വൈകീട്ട് യുവജനങ്ങളുടെ കലാപരിപാടികൾ, 31ന് വൈകീട്ട് 5.30ന് പുതുവത്സര ദിവ്യബലി, ഏഴിന് പുതുവത്സര ദീപം തെളിക്കൽ, ഏഴിന് ഗാനമേള എന്നിവ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story