Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്നേഹപ്പൊതികളുമായി...

സ്നേഹപ്പൊതികളുമായി കുഞ്ഞ്​ സാന്തകൾ; അന്തേവാസികൾക്ക് മനസ്സ്​ നിറഞ്ഞ ക്രിസ്​മസ്

text_fields
bookmark_border
ചവറ: ചുവന്ന രോമക്കുപ്പായവും പഞ്ഞിത്തൊപ്പിയും അണിഞ്ഞ് സ്നേഹപ്പൊതികളുമായി കുഞ്ഞ് സാന്തകൾ എത്തിയപ്പോൾ അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് ക്രിസ്മസ് മനസ്സ് നിറഞ്ഞ അനുഭവമായി. തേവലക്കര കെ.വി.എം മോണ്ടിസോറി സ്കൂളിലെ കുരുന്നുകളാണ് തേവലക്കര ബഥന്യാ ഭവനിൽ ക്രിസ്മസ് ആഘോഷിച്ചത്. 40 അന്തേവാസികളാണ് ഇവിടെയുള്ളത്. പാട്ടും കളിയും സമ്മാനപ്പൊതികളുമായി എത്തിയ കുരുന്നുകൾ പുൽക്കൂടൊരുക്കിയും തിരുപ്പിറവിയുടെ ദൃശ്യം ആവിഷ്കരിച്ചും ക്രിസ്മസി​െൻറ ഓർമകൾ പങ്കുവെച്ചു. ഫാ. ഡാനി നെൽസൺ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ഇസ്മയിൽ കുഞ്ഞ്, ലിസാ ദാസ്, ഷേർലി, തുഷാര, ദീപ, ജസീറ, കെ.വി. അൻസർ എന്നിവർ സംസാരിച്ചു. കുട്ടികൾ സമാഹരിച്ച തുകയും അഭയകേന്ദ്രത്തിന് കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story