Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബാലാവകാശ കമീഷ​െൻറ 20...

ബാലാവകാശ കമീഷ​െൻറ 20 ശതമാനം കേസുകളും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലെന്ന്​ കുട്ടികളെ തെരുവുനായ കടിച്ചാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന്​ 5000 രൂപ നൽകും

text_fields
bookmark_border
കൊല്ലം: സംസ്ഥാന ബാലാവകാശ കമീഷന്‍ ഇതിനകം 6000 കേസുകള്‍ കൈകാര്യം ചെയ്തതായും 20 ശതമാനം കേസുകളും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണെന്നും ചെയര്‍പേഴ്‌സണ്‍ ശോഭ കോശി. കൊല്ലം ഷാ ഇൻറര്‍നാഷനല്‍ ഹോട്ടലില്‍ പോക്‌സോ നിയമം സംബന്ധിച്ച സെമിനാറില്‍ വിഷയമവതരിപ്പിക്കുകയായിരുന്നു അവര്‍. കുട്ടികളെ തെരുവുനായ കടിച്ചാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 5000 രൂപ ലഭിക്കും. രണ്ടാഴ്ച മുമ്പാണ് തീരുമാനം െെകക്കൊണ്ടത്. കൂടാതെ ഗുരുതര പരിക്കേല്‍ക്കുന്ന കുട്ടികള്‍ക്ക് മെഡിക്കല്‍ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. സംസ്ഥാനത്തെ പാറമടകളില്‍ കുട്ടികള്‍ മുങ്ങിമരിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. പാറമടകളുടെ കണക്കെടുക്കുകയും സംരക്ഷണഭിത്തികെട്ടുകയും അപായ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കാനും നടപടിയെടുക്കും. അവധിക്കാലമായാല്‍ കുട്ടികള്‍ നീന്തല്‍ക്കുളങ്ങളില്‍ അപകടപ്പെടുന്നതും പതിവാണ്. മതിയായ സുരക്ഷ സൗകര്യങ്ങളില്ലാതെ കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കുന്നത് തടയും. വൈദ്യുതാഘാതമേറ്റ് മരിച്ച കുട്ടിക്ക് അഞ്ചുലക്ഷം രൂപ സഹായധനം നല്‍കിയ സംഭവവും ഉണ്ടായിട്ടുണ്ട്. പീഡനത്തിനിരയാകുന്ന കുട്ടികളെ സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. കുട്ടികളുടെ സ്വകാര്യതയെ ഹനിക്കുന്നതരത്തില്‍ ലൈംഗിക പീഡനവാര്‍ത്തകളോ, പീഡനത്തിനിരയാകുന്ന കുട്ടികളെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങളോ പ്രസിദ്ധപ്പെടുത്താന്‍ പാടില്ലെന്നും ശോഭ കോശി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story