Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസപ്തദിന സഹവാസ...

സപ്തദിന സഹവാസ ക്യാമ്പുകള്‍ക്ക് ഇന്ന് തുടക്കം

text_fields
bookmark_border
ആറ്റിങ്ങല്‍: വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.എസ്.എസ് യൂനിറ്റുകളുടെ സപ്തദിന സഹവാസ ക്യാമ്പുകള്‍ക്ക് ശനിയാഴ്ച തുടക്കമാകും. ഓരോ യൂനിറ്റുകളും മറ്റൊരു വിദ്യാലയം കേന്ദ്രീകരിച്ചാണ് സഹവാസ ക്യാമ്പ് നടത്തുന്നത്. ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പ് ഡയറ്റില്‍ നടക്കും. 23ന് രാവിലെ 10.30ന് നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡൻറ് കെ.എസ്. സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിക്കും. സുരക്ഷിത ഭക്ഷണം, ശുചിത്വ കേരളം, ശുദ്ധജലം ആശയങ്ങളിലൂന്നിയാണ് ക്യാമ്പ് നടക്കുക. വക്കം ഗവ.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂനിറ്റി​െൻറ അവധിക്കാല ക്യാമ്പ് കടയ്ക്കാവൂര്‍ എസ്.എസ്.പി.ബി.എച്ച്.എസില്‍ നടക്കും. ശനിയാഴ്ച രാവിലെ 10ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈലജാബീഗം ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. വിലാസിനി അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story