Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശുചിത്വ സാഗരം പദ്ധതി; ...

ശുചിത്വ സാഗരം പദ്ധതി; വീടുകളിൽനിന്ന്​ പ്ലാസ്​റ്റിക് ശേഖരിക്കും

text_fields
bookmark_border
ചവറ: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ശുചിത്വസാഗരം പദ്ധതിയുടെ ഭാഗമായി ജനുവരി ഒന്ന് മുതൽ വീടുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കും. പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ആലോചനയോഗത്തിലാണ് തീരുമാനം. കടലിൽനിന്ന് ടൺകണക്കിന് മാലിന്യം ശേഖരിക്കുമ്പോൾ കരയിൽ അതി​െൻറ വ്യാപനം തടയാനാകാത്തത് വൻ ആഘാതമാണ് സൃഷ്ടിക്കുകയെന്ന് യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഫിഷറീസ് മന്ത്രിയുടെ പ്രതിനിധി അനിൽകുമാർ പറഞ്ഞു. തീരദേശ പഞ്ചായത്തുകളുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ ആദ്യഘട്ടമായി നീണ്ടകര, പന്മന, ചവറ, മയ്യനാട് പഞ്ചായത്തുകളെയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നീണ്ടകര പഞ്ചായത്തിൽ ഒരു വാർഡിൽ രണ്ട് അംഗങ്ങളെ ചുമതലപ്പെടുത്തി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് മായാ വിമല പ്രസാദ് പറഞ്ഞു. മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലക്ഷ്മണൻ, ഹാർബർ എൻജിനീയറിങ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ ലോട്ടസ്, അസി. എൻജിനീയർ അനിൽകുമാർ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജഗദമ്മ, സേതുലക്ഷ്മി, ആൻറണി പത്രോസ്, സെക്രട്ടറി ജയമോഹൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story