Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎൻ.എസ്.എസ് സപ്തദിന...

എൻ.എസ്.എസ് സപ്തദിന ക്യാമ്പ് ഇന്നുമുതൽ

text_fields
bookmark_border
ചവറ: ശങ്കരമംഗലം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ നാഷനൽ സർവിസ് സ്കീം സപ്തദിന ക്യാമ്പ് ശനിയാഴ്ച മുതൽ 29 വരെ വടക്കുംതല പനയന്നാർകാവ് എസ്.വി.പി.എം ഹൈസ്കൂളിൽ നടക്കും. വിദ്യാഭ്യാസത്തിനും തൊഴിൽ നൈപുണ്യത്തിനും പ്രത്യേകപരിഗണന നൽകിയാണ് ക്യാമ്പ് നടത്തപ്പെടുന്നത്. ശനിയാഴ്ച രാവിലെ ഒമ്പതിന് വിളംബര ഘോഷയാത്ര നടക്കും. തുടർന്ന് 9.30ന് ഉദ്ഘാടനം എൻ. വിജയൻപിള്ള എം.എൽ.എ നിർവഹിക്കും. എസ്.വി.പി.എം സ്കൂൾ പി.ടി.എ പ്രസിഡൻറ് എ.എം. നൗഫൽ അധ്യക്ഷത വഹിക്കും. ജൈവവൈവിധ്യ ഉദ്യാന വ്യക്ഷത്തൈ കൈമാറ്റം സ്കൂൾ മാനേജർ ആർ. സുനിൽ നിർവഹിക്കും. അടുക്കളത്തോട്ട നിർമാണം, തൊഴിൽപരിശീലനം, നെറ്റിപ്പട്ട നിർമാണം, ജൈവ വൈവിധ്യ ഉദ്യാന നിർമാണം, നാടക പരിശീലന കളരി, ചർച്ച, മുഖാമുഖം, ശുചീകരണ പ്രവർത്തനം എന്നിവ നടക്കും. 29ന് ഉച്ചക്ക് രണ്ടിന് സമാപനസമ്മേളനം പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ശാലിനി ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story