Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightട്രംപി​െൻറ പ്രഖ്യാപനം; ...

ട്രംപി​െൻറ പ്രഖ്യാപനം; മോദി ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കണം ^എം.എം. ഹസന്‍

text_fields
bookmark_border
ട്രംപി​െൻറ പ്രഖ്യാപനം; മോദി ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കണം -എം.എം. ഹസന്‍ തിരുവനന്തപുരം: ജെറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡൻറ് ട്രംപി​െൻറ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കാന്‍ പ്രധാനമന്ത്രി മോദി സന്നദ്ധമാകണമെന്ന് എം.എം. ഹസന്‍. ഡി.സി.സി സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫലസ്തീൻ-ഇസ്രാേയല്‍ പ്രശ്നപരിഹാരത്തിന് മധ്യസ്ഥനായിരുന്ന യു.എസ് പ്രസിഡൻറി​െൻറ ഏകപക്ഷീയമായ പ്രഖ്യാപനത്തിലൂടെ സംഘര്‍ഷം മൂർച്ഛിക്കുമെന്ന് മാത്രമല്ല അത് ലോകസമാധാനത്തിന് കടുത്ത ഭീഷണിയാകും. അധിനിവേശത്തിനെതിരെ പോരാടിയ ചരിത്രമാണ് ഇന്ത്യയുടെ സംസ്‌കാരം. അത് ഉയര്‍ത്തിപ്പിടിച്ച് സമാധാനത്തിനായി എല്ലാ ശ്രമങ്ങളും നടത്താന്‍ തയാറാകണമെന്നും എം.എം. ഹസന്‍ ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍, എം. വിന്‍സ​െൻറ്, മുന്‍ അബാസഡര്‍ ടി.പി. ശ്രീനിവാസന്‍, കെ.പി.സി.സി സെക്രട്ടറിമാരായ മണക്കാട് സുരേഷ്, ആര്‍. വത്സലന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story